അമൽ നീരദിന്റെ ‘ബോഗയ്ൻ വില്ല’യിലെ ഗാനത്തിനെതിരെ സിറോ മലബാർ സഭയുടെ പരാതി

Anjana

Bogan Villa song controversy

സിറോ മലബാർ സഭ അമൽ നീരദിന്റെ പുതിയ സിനിമയായ ‘ബോഗയ്ൻ വില്ല’യിലെ ഗാനത്തിനെതിരെ പരാതി ഉന്നയിച്ചിരിക്കുകയാണ്. “ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി” എന്ന ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണെന്നാണ് പരാതി. സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രോമോഗാനമാണ് ‘സ്തുതി’ എന്ന പേരിൽ പുറത്തിറങ്ങിയത്. ഗാനരംഗത്തിൽ കുഞ്ചാക്കോ ബോബനും ജ്യോതിർമയിക്കുമൊപ്പം ഗാനത്തിന് ഈണം നൽകിയ സുഷിൻ ശ്യാമും ഉണ്ട്. ഈ ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read: അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ച്വറൽ ത്രില്ലർ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രമായി ചരിത്രം കുറിച്ച് ‘വടക്കൻ’

സിനിമയിലെ പോസ്റ്ററുകൾ നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിവാദമായിരിക്കുന്ന ‘സ്തുതി’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Story Highlights: Syro-Malabar Church files complaint against song in Amal Neerad’s new film ‘Bogan Villa’ for allegedly distorting Christian faith

Leave a Comment