സ്വിസ് ദേശീയ ഫുട്ബോൾ ടീമിന്റെ സൂപ്പർതാരം ഷാഖിരി (ജേർദാൻ ഷാചീരി) 14 വർഷത്തെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച് വിരമിച്ചു. 32 വയസ്സുള്ള താരം തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഷാഖിരി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു: ‘ഏഴ് ടൂർണമെന്റുകൾ, നിരവധി ഗോളുകൾ, സ്വിസ് ദേശീയ ടീമിനൊപ്പം 14 വർഷം, അവിസ്മരണീയ നിമിഷങ്ങൾ. ദേശീയ ടീമിനോട് വിടപറയാനുള്ള സമയമാണിത്.
മികച്ച ഓർമ്മകൾ അവശേഷിക്കുന്നു, ഞാൻ നിങ്ങളോട് എല്ലാവരോടും നന്ദി പറയുന്നു’. നിലവിൽ യുഎസ്എ ലീഗായ മേജർ ലീഗ് സോക്കറിൽ ചിക്കാഗോ ഫയറിന് വേണ്ടിയാണ് ഷാഖിരി കളിക്കുന്നത്.
സ്വിസ് ദേശീയ ടീമിനായി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത താരം, തന്റെ രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനം നേടിയിട്ടുണ്ട്.