റെജിസ് ആന്റണിയുടെ ‘സ്വര്‍ഗം’: കല്യാണപ്പാട്ട് പുറത്തിറങ്ങി, ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍

Anjana

Swargam Malayalam movie

റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’യുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷമുള്ള ഈ ചിത്രത്തിലെ ഗാനം ഒരു തനി നാടന്‍ കല്യാണ വൈബ് സമ്മാനിക്കുന്നതാണ്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വരികളും ഈണവും ചേര്‍ന്ന ഈ ഗാനം സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജിന്റോ ജോണ്‍ ഈണം നല്‍കിയിരിക്കുന്നു. ഹരിചരണ്‍, സുദീപ് കുമാര്‍, അന്ന ബേബി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘സ്വര്‍ഗം’ സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ. ഫെര്‍ണാണ്ടസ് & ടീം നിര്‍മ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വര്‍ഗ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.

സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷന്‍ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്‌സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്‌സ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

  അജിത്ത് ആരാധകർക്കൊരു വിരുന്ന്; 'ഗുഡ് ബാഡ് അഗ്ലി' ഒരു ഫാൻ ബോയ് ചിത്രമെന്ന് ജി.വി. പ്രകാശ് കുമാർ

എസ് ശരവണന്‍ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ. ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.

  സിനിമാ തർക്കം: മമ്മൂട്ടി-മോഹൻലാൽ ഇടപെടൽ ഫലം കണ്ടില്ല

Story Highlights: Regis Antony’s new film ‘Swargam’ releases wedding song, featuring Aju Varghese and Johnny Antony in lead roles

Related Posts
സിനിമാ പണിമുടക്കിന് എ.എം.എം.എ പിന്തുണയില്ല
AMMA

മലയാള സിനിമാ നിർമ്മാതാക്കളുടെ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാ പണിമുടക്കിന് എ.എം.എം.എ Read more

താരജീവിതം ആസ്വദിക്കുന്നു: അനശ്വര രാജൻ
Anaswara Rajan

സിനിമാ തിരക്കുകൾക്കിടയിലും താരജീവിതം ആസ്വദിക്കുന്നതായി നടി അനശ്വര രാജൻ. ഗ്രാമത്തിൽ നിന്ന് വന്ന Read more

ജോണി ആന്റണിയോട് അസൂയയുണ്ടെന്ന് ജീത്തു ജോസഫ്
Jeethu Joseph

ജോണി ആന്റണിയുമായുള്ള തന്റെ അനുഭവം ജീത്തു ജോസഫ് പങ്കുവെച്ചു. സി.ഐ.ഡി മൂസ പോലുള്ള Read more

ആടുജീവിതം: വമ്പൻ കളക്ഷൻ നേടിയെങ്കിലും പ്രതീക്ഷിച്ച ലാഭമില്ലെന്ന് ബ്ലെസി
Aadujeevitham

150 കോടിയിലധികം കളക്ഷൻ നേടിയെങ്കിലും ആടുജീവിതം സാമ്പത്തികമായി വിജയിച്ചില്ലെന്ന് ബ്ലെസി. വമ്പിച്ച ബജറ്റാണ് Read more

കെ.പി.എ.സി. ലളിത: മൂന്ന് വർഷങ്ങൾക്കിപ്പുറവും മലയാളി മനസ്സിൽ
K.P.A.C. Lalitha

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന കെ.പി.എ.സി. ലളിതയുടെ വിയോഗത്തിന് മൂന്ന് വർഷങ്ങൾ പിന്നിട്ടു. Read more

  കെ.പി.എ.സി. ലളിത: മൂന്ന് വർഷങ്ങൾക്കിപ്പുറവും മലയാളി മനസ്സിൽ
നരിവേട്ടയുടെ ഡബ്ബിംഗ് പൂർത്തിയായി; റിലീസ് ഉടൻ
Nariveta

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവർ അഭിനയിക്കുന്ന 'നരിവേട്ട'യുടെ ഡബ്ബിംഗ് പൂർത്തിയായി. Read more

ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി; ഏപ്രിൽ 10 ന് റിലീസ്
Bazooka

മമ്മൂട്ടി നായകനായ ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ പോസ്റ്റർ Read more

ദൃശ്യം 3 ഉറപ്പിച്ച് മോഹൻലാൽ; ആരാധകർ ആവേശത്തിൽ
Drishyam 3

മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'പാസ്റ്റ് നെവർ Read more

ജഗതിയുടെ അഭിനയ മികവിനെ പ്രശംസിച്ച് ജഗദീഷ്
Jagathy Sreekumar

ജഗതി ശ്രീകുമാറിന്റെ അഭിനയമികവിനെക്കുറിച്ച് നടൻ ജഗദീഷ് പ്രശംസിച്ചു. 'ഹലോ മൈ ഡിയർ റോങ്ങ് Read more

മോഹൻലാലിന്റെ അഭിനയ മികവിനെ പ്രകീർത്തിച്ച് സത്യൻ അന്തിക്കാട്
Mohanlal

മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സത്യൻ അന്തിക്കാട് വാചാലനായി. ലാലിന്റെ ആത്മവിശ്വാസവും ലാളിത്യവുമാണ് Read more

Leave a Comment