റെജിസ് ആന്റണിയുടെ ‘സ്വര്ഗം’: കല്യാണപ്പാട്ട് പുറത്തിറങ്ങി, ഒക്ടോബറില് ചിത്രം തിയേറ്ററുകളില്

നിവ ലേഖകൻ

Swargam Malayalam movie

റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്ഗം’ എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘ഒരു സെക്കന്ഡ് ക്ലാസ് യാത്ര’യുടെ സൂപ്പര് ഹിറ്റ് വിജയത്തിന് ശേഷമുള്ള ഈ ചിത്രത്തിലെ ഗാനം ഒരു തനി നാടന് കല്യാണ വൈബ് സമ്മാനിക്കുന്നതാണ്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വരികളും ഈണവും ചേര്ന്ന ഈ ഗാനം സന്തോഷ് വര്മ്മയുടെ വരികള്ക്ക് ജിന്റോ ജോണ് ഈണം നല്കിയിരിക്കുന്നു. ഹരിചരണ്, സുദീപ് കുമാര്, അന്ന ബേബി എന്നിവര് ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജു വര്ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘സ്വര്ഗം’ സി എന് ഗ്ലോബല് മൂവീസിന്റെ ബാനറില് ലിസി കെ. ഫെര്ണാണ്ടസ് & ടീം നിര്മ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില് എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില് അയല്വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില് തിരിച്ചറിയുന്ന യാഥാര്ഥ്യങ്ങളാണ് ഈ ചിത്രത്തില് ദൃശ്യവല്ക്കരിക്കുന്നത്.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വര്ഗ’ത്തിന്റെ ചിത്രീകരണം പൂര്ത്തിയായത്. സിജോയ് വര്ഗീസ്, വിനീത് തട്ടില്, സജിന് ചെറുകയില്, അഭിറാം രാധാകൃഷ്ണന്, രഞ്ജി കങ്കോല്, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷന് ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്, റിതിക റോസ് റെജിസ്, റിയോ ഡോണ് മാക്സ്, സിന്ഡ്രല്ല ഡോണ് മാക്സ് എന്നിവരും ഈ ചിത്രത്തില് അഭിനയിക്കുന്നു. ഒക്ടോബറില് ചിത്രം പ്രദര്ശനത്തിനൊരുങ്ങുകയാണ്.

  ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി

എസ് ശരവണന് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണന്, സന്തോഷ് വര്മ്മ, ബേബി ജോണ് കലയന്താനി എന്നിവരുടെ വരികള്ക്ക് ബിജിബാല്, ജിന്റോ ജോണ്, ലിസി കെ.

ഫെര്ണാണ്ടസ് എന്നിവര് സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യന് ഭക്തിഗാനങ്ങള് രചിച്ച് ശ്രദ്ധേയനായ ബേബി ജോണ് കലയന്താനി ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങള് രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസി കെ ഫെര്ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവര് ചേര്ന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.

Story Highlights: Regis Antony’s new film ‘Swargam’ releases wedding song, featuring Aju Varghese and Johnny Antony in lead roles

Related Posts
ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

  എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

  എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. മുൻപ് നിലപാട് Read more

Leave a Comment