ഇതിഹാസ ചെസ്സ് താരം സൂസൻ പോൾഗർ ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിനിടെ ഇന്ത്യൻ ചെസ്സ് പ്രതിഭകളായ പ്രഗ്നാനന്ദയുടെയും വൈശാലിയുടെയും അമ്മ നാഗലക്ഷ്മിയെ കണ്ടുമുട്ടി. മുൻ ലോക ചാമ്പ്യൻ നാഗലക്ഷ്മിയെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച പോൾഗർ, അവരെ ‘അമേസിംഗ് ചെസ്സ് അമ്മ’ എന്ന് വിശേഷിപ്പിച്ചു. രണ്ട് കുട്ടികളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ നാഗലക്ഷ്മി നൽകിയ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു.
ചെന്നൈയിൽ നിന്നുള്ള സഹോദര-സഹോദരി ജോഡിയായ പ്രഗ്നാനന്ദയും വൈശാലിയും ചെസ്സ് ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. ഇരുവരും ഗ്രാൻഡ്മാസ്റ്റർ കിരീടങ്ങൾ നേടുകയും കാൻഡിഡേറ്റ്സ് ടൂർണമെൻ്റിലേക്ക് യോഗ്യത നേടുകയും ചെയ്യുന്ന ആദ്യ സഹോദരന്മാരായി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ 180 രാജ്യങ്ങള് മാറ്റുരച്ച് വനിതകളുടെയും പുരുഷന്മാരുടെയും വിഭാഗങ്ങളില് സ്വര്ണ്ണം നേടിയപ്പോള് രണ്ട് ഇന്ത്യന് ടീമുകളിലും നാഗലക്ഷ്മിയുടെ രണ്ട് മക്കള് ഉണ്ടായിരുന്നു.
നാഗലക്ഷ്മിയുടെ ഇപ്പോഴത്തെ ഡ്യൂട്ടി വീട്ടിലെ ഭക്ഷണം നല്കി മക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ്. ജീവിതത്തിലെ വെല്ലുവിളികളില് അമ്മ എത്രത്തോളം തുണയായിട്ടുണ്ടെന്ന് പ്രഗ്നാനന്ദയും വൈശാലിയും പറയുന്നു. രണ്ടുമക്കള്‍ക്കും വേണ്ടി ഒരു കുക്കറില് സാമ്പാറും ചോറും വേവിച്ചാല് മതിയെന്നും അല്പം രസവും വേണമെന്നും നാഗലക്ഷ്മി പറയുന്നു. രണ്ട് മക്കളും ടീമുകള്ക്ക് വേണ്ടി സ്വര്ണ്ണം നേടിയപ്പോള് നാഗലക്ഷ്മിയും ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.
Story Highlights: Chess legend Susan Polgar meets and praises Praggnanandhaa and Vaishali’s mother Nagalakshmi at Chess Olympiad in Hungary