സൂര്യയുടെ ‘കങ്കുവ’യിലെ ‘തലൈവനെ’ ഗാനം പുറത്തിറങ്ങി; 38 ഭാഷകളിൽ നവംബർ 14-ന് റിലീസ്

Anjana

Kanguva Thalaivane song

സൂര്യയെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യിലെ ‘തലൈവനെ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 17 ഗായകർ ചേർന്നാലപിച്ച ഈ ഗാനം യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിലെത്തി. മദൻ കർക്കിയുടെ വരികൾക്ക് ദേവി ശ്രീ പ്രസാദാണ് ഈണം നൽകിയിരിക്കുന്നത്. അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെൻബഗരാജ്, നാരായണൻ രവിശങ്കർ തുടങ്ങി 17 പ്രമുഖ ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നവംബർ 14-ന് 38 ഭാഷകളിൽ ആഗോളവ്യാപകമായി ചിത്രം റിലീസിനെത്തും. കേരളത്തിലെ തിയേറ്ററുകളിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം എത്തിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെയും യു വി ക്രിയേഷൻസിന്റെയും ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും വംശി പ്രമോദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദിശ പട്ടാണി, യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് എഴുതിയ ഈ ചിത്രം ഒരു പീരിയോഡിക് ഡ്രാമയാണ്.

Story Highlights: Suriya’s upcoming film ‘Kanguva’ releases lyrical video for ‘Thalaivane’ song, featuring 17 singers and set for global release in 38 languages on November 14.

Leave a Comment