തിയേറ്റർ പരാജയത്തിനു ശേഷം ‘കങ്കുവ’ ഒടിടിയിലേക്ക്; സൂര്യയുടെ സിനിമ ആമസോൺ പ്രൈമിൽ

Anjana

Kanguva OTT release

കങ്കുവ എന്ന സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും, ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. നടൻ സൂര്യ നായകനായ ഈ ചിത്രം വൻ ബജറ്റിൽ നിർമിച്ചതാണെങ്കിലും, തിയേറ്റർ പ്രദർശനത്തിലൂടെ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സിനിമയ്ക്കെതിരെ ആരാധകരടക്കം വലിയ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.

എന്നാൽ, ഇപ്പോൾ സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ആമസോൺ പ്രൈം ആണ് കങ്കുവയുടെ ഒടിടി അവകാശം നേരത്തെ തന്നെ സ്വന്തമാക്കിയത്. ഈ മാസം 13-ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ സിനിമ സ്ട്രീമിങ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിരുത്തൈ ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൂര്യ ഇരട്ട വേഷങ്ങളിൽ എത്തുന്നു. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 350 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും, യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിയേറ്റർ പരാജയത്തിനു ശേഷം ഒടിടി റിലീസിലൂടെ സിനിമ എത്രത്തോളം പ്രേക്ഷകരെ ആകർഷിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Story Highlights: Suriya’s high-budget film ‘Kanguva’ set for OTT release on Amazon Prime after theatrical failure.

Leave a Comment