Headlines

Kerala News

കേരള ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വീടിന്റെ ആധാരം കൈമാറി

കേരള ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വീടിന്റെ ആധാരം കൈമാറി

കേരള ബാങ്കിൽ നിന്നും ജപ്‌തി ഭീഷണി നേരിട്ട ആലപ്പുഴ പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന്റെ ദുരിതം ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സുരേഷ് ​​ഗോപിയുടെ ഇടപെടൽ ഉണ്ടായത്. കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്. മത്സ്യ ബന്ധന തൊഴിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട് പണിക്കും അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്ക്കുമായിട്ടാണ് രാജപ്പൻ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്. എന്നാൽ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്‌തി ഭീഷണി നേരിടുകയായിരുന്നു കുടുംബം. സുരേഷ് ഗോപി പറഞ്ഞത്, അഞ്ച് ദിവസം മുൻപാണ് താൻ ഈ വാർത്ത ശ്രദ്ധിച്ചതെന്നും അതിന്റെ പശ്ചാത്തലത്തിൽ വിളിച്ച് അന്വേഷിച്ചുവെന്നുമാണ്. കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആരഭിയും കുടുംബവും കഴിയുന്നത്. ആരഭിക്ക് സംസാരിക്കാനും കഴിയില്ല. ചികിത്സയും, ദൈനംദിന ചിലവിനുമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്. അർബുദ ബാധിയായ അമ്മ 2017 ൽ മരിച്ചു. അമ്മയുടെ രോഗം ഈ കുരുന്നിനെയും പിടികൂടിയപ്പോൾ ചേർത്ത് പിടിക്കാൻ മുത്തച്ഛനും, അമ്മുമ്മയും, ചേച്ചിയുമുണ്ട്. ആരഭിയുടെ അമ്മുമ്മയും അർബുദ ബാധിതയാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ ചിലവ് വരുമെന്നും, ദാതാക്കളെ ലഭിച്ചാൽ തുക കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Union Minister Suresh Gopi transfers house document to cancer-stricken family in Alappuzha facing eviction threat from Kerala Bank

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts

Leave a Reply

Required fields are marked *