തൃശൂര് പൂരത്തിനിടെ സുരേഷ് ഗോപി ആംബുലന്സില് യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് മോട്ടോര് വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. തൃശൂര് റീജിണല് ട്രാന്സ്പോര്ട്ട് എന്ഫോഴ്സ്മെന്റ് ഓഫീസര്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ പകര്പ്പ് ട്വന്റി ഫോറിന് ലഭിച്ചതായി റിപ്പോര്ട്ടുകളുണ്ട്.
ഹൈക്കോടതി അഭിഭാഷകനായ കെ സന്തോഷ് കുമാര് സുരേഷ് ഗോപിയുടെ ആംബുലന്സ് യാത്ര ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ഗതാഗത വകുപ്പിനും മുഖ്യമന്ത്രിക്കും കഴിഞ്ഞ മാസം പരാതി നല്കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്ക്കായുള്ള ആംബുലന്സ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് പരാതി നല്കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ ആംബുലന്സ് യാത്രയെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്ട്ട് നല്കാന് നിര്ദേശിച്ചിരിക്കുന്നത്.
തൃശൂര് പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്സില് തിരുവമ്പാടി ദേവസ്വത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് തന്നെ അതിന്റെ ദൃശ്യങ്ങളുള്പ്പടെ പുറത്ത് വന്നിരുന്നു. എല്ഡിഎഫിന്റെ സ്ഥാനാര്ത്ഥിയായിരുന്ന വിഎസ് സുനില് കുമാര് ഉള്പ്പടെ ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള് ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില് നടപടിയൊന്നും ഉണ്ടായിരുന്നില്ല.
Story Highlights: Motor Vehicles Department initiates inquiry into Suresh Gopi’s ambulance journey during Thrissur Pooram