കേരള ടൂറിസത്തിന്റെ സാധ്യതകൾ പൂർണമായി ഉപയോഗിക്കണം: സുരേഷ് ഗോപി

കേരളത്തിന്റെ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും അവ ശരിയായി ഉപയോഗപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരള ടൂറിസം ഡെവലപ്മെൻറ് അസോസിയേഷൻ (കെ. ടി. ഡി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ടൂറിസം മേഖലയെ രാഷ്ട്രീയ, ജാതി, മത ചിന്തകൾക്കതീതമായി വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പിരിച്വൽ ടൂറിസം മേഖലയ്ക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കേരളത്തിലും ദക്ഷിണേന്ത്യയിലും പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ രൂപപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ. ടി. ഡി. എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു.

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നൽകി. കെ. ടി. ഡി.

  ആശാ പ്രവർത്തകരുടെ സമരം 42-ാം ദിവസത്തിലേക്ക്

എ ജനറൽ കൺവീനർ എസ്. എൻ. രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, ട്രഷറർ സിജി നായർ, രക്ഷാധികാരി എം. ആർ നാരായണൻ, സെക്രട്ടറി പ്രസാദ് മാഞ്ഞാലി, സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related Posts
‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

കേരള ടൂറിസത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു
Kerala Tourism Development

കേരളത്തിന്റെ ടൂറിസം പദ്ധതികൾക്ക് കേന്ദ്രസർക്കാർ 169 കോടി രൂപ അനുവദിച്ചു. മലമ്പുഴ ഗാർഡൻ Read more

മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേ പുരസ്കാരം
Kerala Tourism Award

മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡിന് ഏറ്റവും മനോഹരമായ റോഡിനുള്ള ഇന്ത്യാ ടുഡേ Read more

ടൂറിസം ഭൂപടത്തില് ഇല്ലാത്തൊരിടം; ചിറ്റീപ്പാറയിലെ സുന്ദര പ്രഭാതങ്ങളിലേക്കു കയറിച്ചെല്ലാം…!!!
Chitteeppara Tourism

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്നു. Read more

രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ചതല്ലെന്ന് സുരേഷ് ഗോപി
Rajeev Chandrasekhar

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന് ആശംസകൾ നേർന്നുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. Read more

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ: സുരേഷ് ഗോപി പാർട്ടി പ്രവർത്തനത്തിൽ സജീവമാകും
BJP Kerala President

കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ Read more

കത്തോലിക്കാ വാഴിക്കൽ ചടങ്ങ്: സുരേഷ് ഗോപിക്ക് ക്ഷണം; ഓർത്തഡോക്സ് സഭ എതിർപ്പുമായി രംഗത്ത്
Katholika Vazhikal Ceremony

കേന്ദ്ര പ്രതിനിധി സംഘം കത്തോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. സുരേഷ് ഗോപിക്കും Read more

  കേന്ദ്ര വിഹിതം ലഭിക്കുന്നില്ല; കേരളത്തോട് വിവേചനമെന്ന് ധനമന്ത്രി
ആശാ വർക്കർമാരുടെ സമരം: മന്ത്രിമാർ തമ്മിൽ വാക്പോര്
ASHA workers strike

ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ആരോഗ്യ മന്ത്രി ആർ ബിന്ദു. Read more

ആശാവർക്കർമാരുടെ സമരം: കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി
Asha Workers Strike

ആശാവർക്കർമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാരുടെ സമരം പരിഹരിക്കുന്നതിനപ്പുറം Read more