ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘റൈഫിള് ക്ലബ്’ എന്ന ചിത്രത്തിലെ സുരഭിയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ നടിയുടെ പിറന്നാള് ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ്. തോക്കുമായി നിൽക്കുന്ന സൂസൻ എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഹാപ്പി ബർത്ത് ഡെ സൂസൻ’ എന്ന കുറിപ്പോടെ ആഷിഖ് അബു തന്നെയാണ് പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയലോകത്തുള്ള സുരഭി, കോമഡിയിലും ക്യാരക്ടർ റോളുകളിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആക്ഷനിലും ഒരു കൈ നോക്കാൻ തയ്യാറാകുകയാണ് താരം.
‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘എആർഎം’ എന്ന ചിത്രത്തിലെ മാണിക്യം എന്ന സുരഭിയുടെ വേഷം ഒട്ടേറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. Also Read: സൈജു കുറുപ്പിന്റെ ‘പൊറാട്ട് നാടകം’ ഒക്ടോബർ 18ന് തിയേറ്ററുകളിൽ ഒ.
പി. എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്കൈന്ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള് ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണുള്ളത്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരുടെ കഥാപാത്രങ്ങളുടെ ക്യാരക്ടര് പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. Also Read: