സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലാണ് ഹാക്കർമാരുടെ ലക്ഷ്യമായത്. നിലവിൽ ചാനലിൽ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകളാണ് പ്രദർശിപ്പിക്കുന്നത്.
ഹാക്കിങ്ങിനു ശേഷം ചാനലിന്റെ പേര് ‘റിപ്പിൾ’ എന്നാക്കി മാറ്റിയിരിക്കുകയാണ്. ആരാണ് ഈ സൈബർ ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താൻ സൈബർ വിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചാനൽ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചതായി അറിയുന്നു. സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നും, സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
Story Highlights: Supreme Court’s YouTube channel hacked, now showing videos of US-based stock company