ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

Anjana

Siddique anticipatory bail plea

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62-ാമത്തെ കേസായാണ് സിദ്ദിഖിന്റെ അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തകി സിദ്ധിഖിനായി ഹാജരാകും.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് നാളെ ഡൽഹിയിൽ എത്തും. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ കൂടിക്കാഴ്ച നടത്തും. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. കൂടാതെ സീനിയർ വനിതാ അഭിഭാഷകരിൽ ആരെയെങ്കിലും കൂടി ഹാജരാക്കാൻ ആലോചിക്കുന്നതായി സർക്കാർ വൃത്തങ്ങളിൽ നിന്ന് അറിയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. ഇതുവരെ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജാമ്യാപേക്ഷയിൽ സിദ്ദിഖ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. ‘അമ്മ’ സംഘടനയും WCC യും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും, ശരിയായ അന്വേഷണം നടത്താതെയാണ് കേസിൽ പ്രതിയാക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

Story Highlights: Supreme Court to consider actor Siddique’s anticipatory bail plea in rape case on Monday

Leave a Comment