Headlines

Education, Politics

നീറ്റ് പരീക്ഷ: മുപ്പതോളം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷ: മുപ്പതോളം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മുപ്പതോളം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികൾ ഒരുമിച്ച് പരിഗണിക്കുന്നത്. വേനൽ അവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമാണ് ഇന്ന്. നീറ്റ് വിഷയത്തിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ എന്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീറ്റ് പരീക്ഷ വീണ്ടും നടത്തുന്നത് പ്രായോഗികമല്ലെന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അനുചിത സംഭവങ്ങളുടെ പേരിൽ പരീക്ഷയുടെ മൊത്തം സുതാര്യതയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (എൻടിഎ) കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പട്നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേടുകൾ നടന്നതെന്നും, ഈ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുഴുവൻ പരീക്ഷയും റദ്ദാക്കാനാവില്ലെന്നും എൻടിഎ അറിയിച്ചു. ഗോധ്രയിൽ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ടിയുടെ സഹായത്തോടെയാണ് ക്രമക്കേട് നടന്നത്. മറ്റിടങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ആൾമാറാട്ടവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സുതാര്യത ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെന്നും, സംഭവത്തിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നും എൻടിഎ വ്യക്തമാക്കി.

More Headlines

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ
ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി: കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഗൂഢ അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി...

Related posts