മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു

നിവ ലേഖകൻ

Supreme Court madrasa order

മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ സുപ്രീംകോടതി ഇടപെട്ടു. മദ്രസകൾ അടച്ചുപൂട്ടണമെന്നും മദ്രസ ബോർഡുകൾക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള നിർദേശം കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുപി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെബി പ്രദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് ഹർജി നൽകിയത്.

അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 28ന് ത്രിപുര സർക്കാരും സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്.

‘വിശ്വാസത്തിന്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും’ എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള റിപ്പോർട്ടിന്റെ ഭാഗമായാണ് ശുപാർശകൾ വന്നത്. കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു.

  ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്

Story Highlights: Supreme Court stays child rights panel order to close government-funded madrasas

Related Posts
കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്
quiz competition

തിരുവനന്തപുരം പി.ടി.പി. നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്, Read more

സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
CBSE scholarship

സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷകൾ സ്വീകരിക്കുന്നു. പത്താം ക്ലാസ്സിൽ Read more

  സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 30
Hindi Diploma Course

റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 50 Read more

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ
CBSE board exams

സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ Read more

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
CBSE Board Exams

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ്, Read more

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായം: വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
Vidya Jyoti Scheme

സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് സുപ്രീം കോടതിയിൽ തിരിച്ചടി
money laundering case

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി ചുമത്തിയ കേസ് Read more

  കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
Delhi riots case

ഡൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെ നാല് Read more

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് തിരിച്ചടി; ഹർജി തള്ളി സുപ്രീം കോടതി
Jacqueline Fernandez case

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെതിരായ Read more

വിസി നിയമനം: ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
VC Appointment Kerala

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ അപേക്ഷ സുപ്രീംകോടതി Read more

Leave a Comment