പള്ളിത്തർക്കകേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി

Anjana

Kerala church dispute case

പള്ളിത്തർക്കകേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസകരമായ വാർത്തയാണ് സുപ്രീം കോടതിയിൽ നിന്നും ലഭിച്ചത്. കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി. ഈമാസം 29ന് ഹാജരാകണമെന്ന ഉത്തരവിലാണ് ഇളവ് അനുവദിച്ചത്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്‌ഥർ സമർപ്പിച്ച ഹർജി ഡിസംബർ 3 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവച്ചു.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്നായിരുന്നു 2017 ലെ സുപ്രീംകോടതി വിധി. ഈ വിധി നടപ്പാക്കുന്നതിനുള്ള നടപടി ക്രമം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ പൊലീസിനെ എങ്ങനെ അയക്കാനാകും എന്നും സുപ്രീം കോടതി ആരാഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസ് പരിഗണിക്കവേ 2017 ൽ കെ എസ് വർഗീസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടി ക്രമം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ഈ നിർദേശങ്ങൾ സർക്കാർ എങ്ങനെ നടപ്പിലാക്കുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു.

Story Highlights: Supreme Court grants relief to Kerala government officials in church dispute case

Leave a Comment