വാട്സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആന്ഡ്രോയ്ഡ് ആപ്പുകളിലെ ഗുരുതര സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കോംഗോയില് ജോലിചെയ്യുന്ന മലയാളി സോഫ്റ്റ്വേര് എന്ജിനിയര് കെ.ജി. ഓമനക്കുട്ടനാണ് ഈ ഹർജി നൽകിയത്. ഒരാള് അയക്കുന്ന മീഡിയാ ഫയലുകള് (ഫോട്ടോ, വീഡിയോ) ഫയല് മാനേജര് ആപ്പ് ഉപയോഗിച്ച് അനധികൃതമായി മാറ്റി മറ്റൊന്നാക്കാന് സാധിക്കുമെന്നാണ് ഹർജിയിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്.
സമാനമായ വിഷയത്തിൽ നൽകിയ റിട്ട് ഹർജി 2021-ല് കേരളാ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ അതേ ആവശ്യം ഉന്നയിക്കുന്ന ഈ റിട്ട് ഹര്ജിയില് ഇടപെടാന് ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ മുന്നോട്ടുവച്ച മറ്റൊരു വാദം, ഒരാള് അയക്കുന്ന ചിത്രമോ വീഡിയോയോ മാറ്റി മറ്റൊന്നാക്കാന് സാധിക്കുക വഴി സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നതെന്നതായിരുന്നു.
സത്പേര്, അന്തസ്സ് എന്നിവയ്ക്കും നീതിയുക്തമായ അന്വേഷണത്തിനും വിചാരണയ്ക്കുമുള്ള അവകാശവും ഇതിലൂടെ ലംഘിക്കപ്പെടുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദങ്ങളൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല, അതിനാൽ ഹർജി തള്ളുകയായിരുന്നു.
Also Read: അയക്കാത്ത മെസേജുകൾ കണ്ടെത്താം; മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
Also Read:തേനീച്ചക്കൂട്ടം പോലെ ഉപയോക്തക്കളുടെ വരവ്; ‘ബ്ലൂസ്കൈ’യുടെ മനസ്സിൽ ലഡ്ഡു പൊട്ടി, പക്ഷേ പണി പാളി
Story Highlights: Supreme Court dismisses petition highlighting security issues in WhatsApp and Telegram Android apps