സുപ്രീം കോടതിയിൽ വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവ് സംബന്ധിച്ച വാദം ഇന്നും തുടരും. വഖഫ് ആയ സ്വത്തുക്കൾ ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി ഉത്തരവ് വഴിയോ അതല്ലാതാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് സുപ്രീംകോടതി ഹർജികൾ വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുസ്ലീങ്ങളെ ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ എന്ന ചോദ്യവും കേന്ദ്രസർക്കാരിനോട് കോടതി ഉന്നയിച്ചു.
ഇടക്കാല ഉത്തരവിടാൻ സുപ്രീം കോടതി ഒരുങ്ങിയിരുന്നുവെങ്കിലും ഇന്ന് കൂടി വാദം കേട്ട ശേഷം ഉത്തരവിറക്കാമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിച്ചപ്പോൾ കോടതി നിർണ്ണായക നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു.
Story Highlights: The Supreme Court will continue hearing arguments today regarding interim orders on petitions related to the Waqf Amendment Act.