സിദ്ദിഖ് കേസ്: സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നോട്ടീസ് നൽകി

നിവ ലേഖകൻ

Siddique case Supreme Court Kerala government

സിനിമാ നടൻ സിദ്ദിഖിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കേരള സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എട്ടു വർഷത്തോളം എന്തു ചെയ്യുകയായിരുന്നുവെന്ന് സർക്കാർ അഭിഭാഷകയോട് കോടതി ചോദിച്ചു. കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സർക്കാരിനോട് കോടതി വിശദീകരണം തേടിയത്. ഹർജിയിൽ സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു.

ട്രയൽ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെയെന്ന് സുപ്രീംകോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കും. ഈ കാലയളവിൽ അറസ്റ്റ് പാടില്ലെന്നും സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാന സർക്കാരും അതിജീവിതയും വ്യക്തമാക്കി. 29 കേസുകൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുവെന്ന് സർക്കാരിന്റെ അഭിഭാഷക സുപ്രീംകോടതിയെ അറിയിച്ചു. സിദ്ദിഖിന്റെ ജാമ്യഹർജിയിൽ സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം നടത്തിയതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.

  മാസപ്പടി കേസ്: കോൺഗ്രസ് പിണറായിയെ വെള്ളപൂശുന്നുവെന്ന് ഷോൺ ജോർജ്

Story Highlights: Supreme Court criticizes Kerala government for delay in actor Siddique’s case, issues notice for explanation

Related Posts
വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Waqf Board Amendment Bill

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

വിസ്മയ കേസ്: പ്രതിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
Vismaya Case

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി Read more

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Justice Yashwant Verma

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജഡ്ജിയുടെ വസതിയിൽ Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: വില്ലേജ് ഓഫീസർ സ്ഥലംമാറ്റം ആവശ്യപ്പെട്ടു
കൂട്ടിക്കൽ ജയചന്ദ്രന് പോക്സോ കേസിൽ മുൻകൂർ ജാമ്യം
Koottikal Jayachandran POCSO case

നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. Read more

അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Supreme Court

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ബലാത്സംഗ കേസ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. Read more

അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Supreme Court

പതിനൊന്ന് വയസുകാരിയുടെ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിയിൽ സുപ്രീം കോടതി Read more

ബില്ലുകളിൽ തീരുമാനമില്ല: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Kerala Governor

ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് Read more

  കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു
Yashwant Varma

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം Read more

ഡൽഹി ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം; സുപ്രീം കോടതിയിൽ ഹർജി
Delhi Judge

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ Read more

Leave a Comment