ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ എത്തുന്നു. ആർ രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പട്ടാ’എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.
ചിത്രത്തിൽ ശ്രീശാന്തിന്റെ വേഷം സിബിഐ ഓഫീസറുടേതാണെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
“ശ്രീശാന്ത് സിബിഐ ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. സിനിമയിൽ കഥാപാത്രത്തിന്റെ അന്വേഷണം സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്. കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് ഈ ഭാഗങ്ങൾ അവതരിപ്പിക്കേണ്ടത്. അതിനാൽ രാജ്യാന്തര ശ്രദ്ധനേടിയ കലാകാരിയെ സിനിമയിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. സണ്ണി ലിയോൺ ആ വേഷം അവതരിപ്പിക്കാൻ അനുയോജ്യമെന്ന് കരുതുന്നു” എന്ന് സംവിധായകൻ ആർ. രാധാകൃഷ്ണൻ പറഞ്ഞു.
‘പട്ടാ’എന്ന സിനിമ പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഞ്ജലി എന്നാണ് സണ്ണിലിയോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രീശാന്തിനൊപ്പം ഗുജറാത്തി നടനായ ബിമൻ ത്രിവേദിയും ചിത്രത്തിലുണ്ട്.
Story Highlights: Sunny Leone to join Sreesanth in his Bollywood movie ‘patta’.