ബഹിരാകാശത്തിൽ കുടുങ്ങിയ സുനിതാ വില്യംസ്: മടക്കയാത്ര അനിശ്ചിതത്വത്തിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബച്ച് വില്മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണമായി പരിഹരിക്കാത്തതാണ് യാത്ര വൈകുന്നതിന് കാരണമെന്ന് സൂചനയുണ്ട്. മടക്കയാത്രയ്ക്കായി പേടകത്തിന്റെ പരിശോധനകൾ നടക്കുകയായിരുന്നുവെന്ന് നാസ അറിയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിക്ഷേപണത്തിനു മുൻപും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടയിലും പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായിരുന്നു. സുനിതയെയും വില്മോറിനെയും ഇലോണ് മസ്കിന്റെ സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗണ് പേടകം ഉപയോഗിച്ച് തിരിച്ചെത്തിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന സമയത്ത് സർവീസ് മോഡ്യൂളിലെ ത്രസ്റ്ററുകളിലും പിഴവുകൾ കണ്ടെത്തിയിരുന്നു.

യാത്രക്കാർ ബഹിരാകാശ നിലയത്തിൽ തുടരുന്നതിനിടയിൽ, എന്റെറോ ബക്ടർ ബുഗൻഡൻസിസ് എന്ന സൂപ്പർ ബഗ് ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തി. സുനിത വില്യംസും ബുഷ് വിൽ മോറും ഈ മാസം ഏഴിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. ആദ്യം പതിമൂന്നാം തിയതി മടങ്ങുമെന്നായിരുന്നു തീരുമാനം.

  2025ലെ ആദ്യ സൂര്യഗ്രഹണം നാളെ; ഇന്ത്യയിൽ കാണാൻ കഴിയില്ല

പിന്നീടത് 18 ലേക്കും 23 ലേക്കും മാറ്റിയെങ്കിലും ഇപ്പോൾ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. മടക്കയാത്രയുടെ കാരണം വിശദീകരിക്കുന്നില്ലെങ്കിലും സുനിതാ വില്യംസും ബുഷ് വിൽ മോറും എപ്പോൾ ഭൂമിയിലേക്ക് എത്തും എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം നാസ അറിയിച്ചിട്ടില്ല.

Related Posts
സൗരയൂഥത്തിന് പുറത്ത് ഭൂമിയോട് സാദൃശ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി

ബർണാഡ് എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന നാല് ഭൂമി സമാന ഗ്രഹങ്ങളെ കണ്ടെത്തി. Read more

സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും; ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും
Sunita Williams India visit

ഒമ്പത് മാസത്തെ ബഹിരാകാശ നിലയവാസത്തിന് ശേഷം സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും. ഐഎസ്ആർഒയിലെ Read more

ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു
Moon Sunset

ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഫയർഫ്ലൈ എയ്റോസ്പേസിന്റെ 'ബ്ലൂ Read more

  മ്യാൻമറിലെ ഭൂകമ്പ ദുരിതത്തിന് ഇന്ത്യയുടെ സഹായഹസ്തം; അവശ്യവസ്തുക്കളുമായി രണ്ട് വിമാനങ്ങൾ കൂടി
സുനിത വില്യംസിനും ബുച്ച് വിൽമോറിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ Read more

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി
Sunita Williams

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസ് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഭൂമിയിൽ Read more

സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ Read more

സുനിതയും സംഘവും തിരിച്ചെത്തി; ഡോൾഫിനുകളുടെ സ്വാഗതം
Sunita Williams

ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തി. Read more

ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസങ്ങൾക്ക് Read more

സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തി; ജന്മനാട്ടിൽ ആഘോഷം
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തി. ജന്മനാടായ Read more