Headlines

Tech, World

സുനിതാ വില്യംസിന്റെ തിരിച്ചുവരവ്: നാസയുടെ തീരുമാനം ഇന്ന്

സുനിതാ വില്യംസിന്റെ തിരിച്ചുവരവ്: നാസയുടെ തീരുമാനം ഇന്ന്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വിൽമോർ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ശനിയാഴ്ച (ആഗസ്റ്റ് 24) ഉണ്ടാകും. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം തകരാറിലായതിനെ തുടർന്നാണ് ഇരുവരുടെയും മടങ്ങിവരവ് അനിശ്ചിതത്വത്തിലായത്. സ്റ്റാർലൈനർ സുരക്ഷിതമാണോ എന്നത് ഉന്നതതല യോഗം തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെത്തന്നെയുണ്ടാകുമെന്ന് നാസ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ഒരാഴ്ച നീണ്ട ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ച, വാൽവ് പിഴവുകൾ അടക്കമുള്ള തകരാറുകൾ കനത്ത വെല്ലുവിളിയായി. ഇതിന്റെ കാരണത്തെക്കുറിച്ച് നാസയും ബോയിംഗും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ കേന്ദ്രത്തിൽ ബുച്ചും സുനിതയും സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്.

തകരാറിലുള്ള സ്റ്റാർലൈനർ പേടകത്തിൽ മടങ്ങാൻ ശ്രമിച്ചാൽ ഇരുവരെയും കാത്തിരിക്കുന്നത് പലതരത്തിലുള്ള അപകടങ്ങളാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുത്തനെയുള്ള റീ എൻട്രി ആംഗിൾ, താഴ്ന്ന ആംഗിളിലുള്ള റീ എൻട്രി, മടങ്ങിവരവിൽ ത്രസ്റ്ററുകൾ തകരാറിലാകൽ എന്നിവയാണ് പ്രധാന അപകട സാധ്യതകൾ. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഇരുവരെയും തിരിച്ചെത്തിക്കുന്നത് നാസ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയാണെങ്കിൽ 2025 ഫെബ്രുവരി വരെ ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ടതായി വരും.

Story Highlights: NASA to decide on Sunita Williams’ return from International Space Station amid Starliner spacecraft issues

More Headlines

ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...
സിറിയയിലും ലെബനനിലും ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; 16 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരുക...

Related posts

Leave a Reply

Required fields are marked *