ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിനു ശേഷം സുനിത വില്യംസും ബാരി വിൽമോറും ഭൂമിയിലേക്ക്

Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിനു ശേഷം, സുനിത വില്യംസും ബാരി ‘ബുച്ച്’ വിൽമോറും മാർച്ച് 16-ന് ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് നാസ സ്ഥിരീകരിച്ചു. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനറിൽ യാത്ര തിരിച്ച ഇരുവരും സാങ്കേതിക തകരാർ മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിലെത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്. സ്റ്റാർലൈനറിന്റെ മനുഷ്യരെയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. \ ബഹിരാകാശ ദൗത്യത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകളും ഹീലിയം ചോർച്ചയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂൺ ഏഴിന് ഐ എസ് എസിലെത്തി ജൂൺ 13 ന് മടങ്ങാനായിരുന്നു സുനിത വില്യംസും വിൽമോറും ഉദ്ദേശിച്ചിരുന്നത്. എന്നാൽ, സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കം വൈകുകയായിരുന്നു. \ കഴിഞ്ഞ സെപ്റ്റംബറിൽ ജീവനക്കാരില്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും സ്പേസ് എക്സ് ക്രൂ-9 ദൗത്യത്തിൽ വിക്ഷേപിക്കപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർക്കായി നീക്കിവച്ചിരുന്ന ഡ്രാഗൺ ബഹിരാകാശ പേടകത്തിലെ രണ്ട് സീറ്റുകളാണ് ഇവർ ഉപയോഗിച്ചത്.

  പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്

\ ഫെബ്രുവരിയിൽ നാല് ബഹിരാകാശയാത്രികരും ഒരുമിച്ച് മടങ്ങുമെന്നായിരുന്നു ആദ്യത്തെ പ്രതീക്ഷ. എന്നാൽ, ഇപ്പോൾ മാർച്ച് 16 ലേക്ക് മടക്കയാത്ര മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യൻ വംശജയായ സുനിത വില്യംസും വിൽമോറും ഉൾപ്പെടെയുള്ളവർ ഒമ്പത് മാസമായി ബഹിരാകാശത്ത് കഴിയുകയാണ്. \ ദീർഘകാലത്തെ ഭാരക്കുറവും ബഹിരാകാശ വികിരണവും ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ഭൂമിയിലെത്തിയ ഉടൻ തന്നെ വിശദമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കുമെന്ന് നാസ അറിയിച്ചു.

ഭൂമിയിലെത്തിയ ഉടനെ ഇവര് നടന്ന് വീട്ടിലേക്ക് പോകുമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നാൽ അത് സാധ്യമല്ല. \ ബഹിരാകാശവാസത്തിന്റെ ദൂഷ്യഫലങ്ങൾ ഇവരുടെ ആരോഗ്യത്തിൽ ശാശ്വതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ത്രസ്റ്ററിന്റെ തകരാറുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് (ISS) കുടുങ്ങിയതിനാല് അവരുടെ ശരീരത്തെ ഏറെ ബാധിച്ചിട്ടുണ്ട്. പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്നാണ് വിലയിരുത്തൽ. \ വ്യോമസേനയിലെ പരിചയസമ്പന്നനായ പൾമണോളജിസ്റ്റ് ഡോ.

വിനയ് ഗുപ്തയുടെ അഭിപ്രായത്തിൽ, ബഹിരാകാശയാത്രികർക്ക് ആറ് ആഴ്ച വരെ പുനരധിവാസം ആവശ്യമായി വന്നേക്കാം. വീണ്ടും നടക്കാൻ പഠിക്കുക എന്നതായിരിക്കും അവരുടെ ആദ്യ വെല്ലുവിളി.

Story Highlights: Sunita Williams and Barry “Butch” Wilmore, stranded in space for nine months due to a technical malfunction, are set to return to Earth on March 16.

  സാങ്കേതിക സർവകലാശാല വിസി നിയമനം: മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി
Related Posts
സൂപ്പർനോവ വിസ്ഫോടനം ഭൂമിയിൽ ദൃശ്യമാകും; പഠനവുമായി ശാസ്ത്രജ്ഞർ
Supernova explosion

സൂപ്പർനോവ സ്ഫോടനം ഭൂമിയിൽ ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. 10,000 പ്രകാശവർഷങ്ങൾക്കകലെയാണ് സൂപ്പർ നോവ Read more

ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമല്ല
solar eclipse

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇത് ഭാഗിക സൂര്യഗ്രഹണമാണ്. 2027 Read more

ഡോണാൾഡ് ജൊഹാൻസൺ ഛിന്നഗ്രഹത്തിലെ ഉപരിതലത്തിന് നർമദയുടെ പേര് നൽകി
Asteroid named Narmada

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡോണാൾഡ് ജൊഹാൻസണിലെ ഒരു ഉപരിതല Read more

ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി
lunar eclipse

2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമായി. 2018 Read more

ജോർജിയയിൽ വീട് തകർത്ത് ഉൽക്കാശില പതിച്ചത് ബൂട്ടിഡ്സ് ഉൽക്കാവർഷം; ശിലയ്ക്ക് 456 കോടി വർഷം പഴക്കം
Georgia meteorite impact

തെക്കുകിഴക്കൻ യുഎസിൽ അഗ്നിഗോളങ്ങൾ പതിച്ചതിന് പിന്നാലെ ജോർജിയയിലെ വീടിന്റെ മേൽക്കൂരയിൽ ഉൽക്കാശില പതിച്ചു. Read more

  കെപിസിസി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു; 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ
ക്രൂ-10 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചെത്തി; ദൗത്യം വിജയകരം
Crew-10 Dragon mission

ക്രൂ-10 ഡ്രാഗൺ പേടക ദൗത്യം വിജയകരമായി പൂർത്തിയാക്കി. പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി Read more

ചൊവ്വയിലെ പവിഴപ്പുറ്റ് പാറയുടെ ചിത്രം പുറത്തുവിട്ട് നാസ
Mars Curiosity rover

ചൊവ്വയിൽ പവിഴപ്പുറ്റിന്റെ ആകൃതിയിലുള്ള പാറയുടെ ചിത്രം നാസ പുറത്തുവിട്ടു. ക്യൂരിയോസിറ്റി റോവറാണ് ഈ Read more

നാസ-ഐഎസ്ആർഒയുടെ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
NISAR satellite launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് Read more

നാസ-ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാർ’ വിജയകരമായി വിക്ഷേപിച്ചു
ISRO Nisar launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഭൗമ നിരീക്ഷണ ഉപഗ്രഹം 'നൈസാർ' വിജയകരമായി വിക്ഷേപിച്ചു. Read more

ചൊവ്വയിലെ ഉൽക്കാശില 45 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയി
Martian meteorite auction

ചൊവ്വയിൽ നിന്നും ഭൂമിയിൽ പതിച്ച 24.67 കിലോഗ്രാം ഭാരമുള്ള ഉൽക്കാശില 45 കോടി Read more

Leave a Comment