ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.

Anjana

Updated on:

സുരേഷ് ഗോപിയുടെ ബിജെപി അധ്യക്ഷസ്ഥാനം
സുരേഷ് ഗോപിയുടെ ബിജെപി അധ്യക്ഷസ്ഥാനം

പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ​ഗോപി എം പി.

താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ സുരേന്ദ്രനോ വി മുരളീധരനോ വിചാരിച്ചാലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും സുരേഷ് ഗോപി ആവർത്തിച്ചു. അധ്യക്ഷനായി സ്ഥാനമേൽക്കേണ്ടത് സിനിമാക്കാരല്ല മറിച്ച് രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ലെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം ചേരുകയും അവരുടെ ആകുലതകൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. നേരത്തേ തീരുമാനമെടുത്തതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച്‌  ഉടൻ തന്നെ യോഗം ചേരുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

സംഘടനയെ കൂടുതൽ ഊർജസ്വലമാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുന്നതിനോടൊപ്പം ബൂത്തുതലം മുതൽ അഴിച്ചുപണിയാൻ ബി.ജെ.പി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വം നിർദേശം നൽകിയിരുന്നു .

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ട്‌ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ബുധനാഴ്ച കൈമാറിയിരുന്നു.

ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുരേഷ് ഗോപിയെ മുൻനിർത്തിക്കൊണ്ട് സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ജനകീയമാക്കാൻ കേന്ദ്രനേതൃത്വം ശ്രമിക്കുന്നതായുള്ള വാർത്തകൾ കെ. സുരേന്ദ്രൻ തള്ളിയിരുന്നു .

‘സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയാനില്ലെന്നും അധ്യക്ഷസ്ഥാനമേറ്റതു മുതൽ മാധ്യമങ്ങൾ തന്നെ മാറ്റാൻ തുടങ്ങിയതാണ്. കേരളത്തിൽ പിണറായി സർക്കാരിന്റെ പൊതുവിഷയങ്ങളിലെ സമീപനം, കോവിഡ് വ്യാപ്തിയെക്കുറിച്ചുള്ള ആശങ്ക, വർഗീയ സംഘടനകളോടുള്ള സർക്കാരിന്റെ സമീപനം എന്നി വിഷയമാക്കി പ്രചാരണങ്ങൾ നടത്തുമെന്നും പാലാ ബിഷപ്പിന്റെ പരാമർശം ഗൗരവപൂർവം ചർച്ചചെയ്യണമെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു .

Story highlight : Suesh Gopi not interested to become BJP president.