കേന്ദ്രസർക്കാരിന്റെ മനുഷ്യത്വമില്ലാത്ത നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നൽകിയ വായ്പയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് ക്രൂരമാണെന്നും എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരോടാണ് ഈ ക്രൂരത കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി.
വയനാടിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനൊപ്പം യോജിച്ച സമരത്തിനും തയ്യാറാണെന്ന് സുധാകരൻ പറഞ്ഞു. പലിശയ്ക്ക് വായ്പയെടുക്കാനാണെങ്കിൽ ഇവിടെ ആകാമായിരുന്നുവെന്നും അദ്ദേഹം ചോദ്യമുയർത്തി. ഈ നടപടി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന്റെ വ്യവസായ വളർച്ചയെ പുകഴ്ത്തി ശശി തരൂർ എംപി എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ലേഖനം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. തരൂരിന്റെ ലേഖനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളിയിരുന്നു.
ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ എംപി അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നും സതീശൻ പ്രതികരിച്ചു. ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: KPCC president K Sudhakaran criticizes the central government’s handling of the Wayanad landslide loan, calling it inhumane and expressing willingness to protest alongside CPI(M) if necessary.