കാബൂൾ: നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിൽ അഫ്ഗാനിസ്താനിലെ സർവകലാശാലകളിൽ പഠനം പുനരാരംഭിച്ചു. ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസ്സുകളിൽ കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
در تصویر: دروس دانشگاه با پرده جدایی آغاز شد #آماج_نیوز pic.twitter.com/2we0oqRnbS
— Aamaj News (@AamajN) September 6, 2021
ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുൻപായി സർവകലാശാലകൾക്ക് താലിബാൻ കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. പെൺകുട്ടികൾ മുഖം മറക്കണം. സർവകലാശാലകളിൽ ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ പാടില്ല. ഇരുവർക്കും ഇടയിലായി ഒരു മറ എപ്പോഴും ഉണ്ടായിരിക്കണം.
പെൺകുട്ടികളെ പഠിപ്പിക്കുന്നതിനായി വനിതാ അധ്യാപികമാരെ മാത്രം നിയോഗിക്കണം .അതിന് കഴിഞ്ഞില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയനമിക്കണമെന്നുമുള്ള കടുത്ത നിർദ്ദേശങ്ങളായിരുന്നു കോളേജുകൾക്ക് താലിബാൻ നൽകിയത്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Story highlight : Students separated by curtains in Afghan Universities.