മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥി: ഒരാളുടെ മൃതദേഹം കണ്ടെത്തി

meenachil river incident

കോട്ടയം◾: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മുണ്ടക്കയം സ്വദേശിയായ ആബിൻ ജോസഫിന്റേതാണ് കണ്ടെത്തിയ മൃതദേഹം. ഭരണങ്ങാനം വിലങ്ങുപാറയിലെ അപകടസ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെ അമ്പലക്കടവിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുകയാണ്. അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) ആണ് ഇനി കണ്ടെത്താനുള്ളത്. ഭരണങ്ങാനം അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയതായിരുന്നു ഇരുവരും.

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും തുടർന്നിരുന്നു. എന്നാൽ, കാഴ്ചാ പരിമിതി മൂലം തിരച്ചിൽ നിർത്തിവയ്ക്കേണ്ടിവന്നു. ഇന്നലെയും ഇന്നുമായി പലതവണ തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായിരുന്നില്ല.

Story Highlights: The body of Abin Joseph, one of the students missing in Meenachil River, Kottayam, has been found.

  പാലായിൽ സാമ്പത്തിക തർക്കത്തിനിടെ കുത്തേറ്റു മരിച്ചു
Related Posts
മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

കോട്ടയം ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
Kottayam Suicide

ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും മരിച്ച കേസിൽ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസഫിനെയും Read more

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
Kottayam Suicide

ഏറ്റുമാനൂർ സ്വദേശിനിയായ അഭിഭാഷക ജിസ്മോളും രണ്ട് മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. ഭർത്താവ് Read more

പാലായിൽ സാമ്പത്തിക തർക്കത്തിനിടെ കുത്തേറ്റു മരിച്ചു
Pala Stabbing

പാലാ വള്ളിച്ചിറയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. വലിയ കാലായിൽ Read more

  കോട്ടയം ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
കോട്ടയം ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

ഇൻസ്റ്റാഗ്രാം ഭ്രമം കൊലയാളിയെ കുടുക്കി
Kottayam Double Murder

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ്ങിനെ പിടികൂടാൻ ഇടയാക്കിയത് അയാളുടെ അമിതമായ Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

കോട്ടയം ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് അറസ്റ്റിലായി. കൊല്ലപ്പെട്ടയാളുടെ ഫോൺ ഉപയോഗിച്ചതാണ് പ്രതിയെ Read more