ആഗോള കോഫി ഭീമനായ സ്റ്റാർബക്സ് പുതിയ നിയമനത്തിനൊരുങ്ങുന്നു. പ്രതിവർഷം 3.08 കോടി രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന പൈലറ്റ് ജോലിക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്റ്റാർബക്സിന്റെ ആഭ്യന്തര, രാജ്യാന്തര തലങ്ങളിലെ പ്രതിനിധിയായിരിക്കും. മികച്ച പ്രൊഫഷണലിസവും ഉപഭോക്തൃ സേവന വൈദഗ്ധ്യവും ഉള്ളവരെയാണ് കമ്പനിക്ക് ആവശ്യം.
ഈ ജോലിയിലെ പ്രധാന ഉത്തരവാദിത്തം നിയുക്ത വിമാനത്തിൻ്റെ ഫ്ലൈറ്റും ജീവനക്കാരെയും നിയന്ത്രിക്കുക, ഒപ്പം യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ്. സ്റ്റാർബക്സ് ജീവനക്കാരൻ്റെ വാർഷിക വരുമാനത്തേക്കാൾ 10 മടങ്ങ് അധികമാണ് ഈ ജോലിയുടെ പ്രതിഫലം. കമ്പനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ–പൈലറ്റ്–ഇൻ–കമാൻഡിനെയാണ് കമ്പനി നിയമിക്കുന്നത്.
അപേക്ഷകർക്ക് ഉയർന്ന പ്രൊഫഷണലിസവും മികച്ച ഉപഭോക്തൃ സേവന വൈദഗ്ദ്ധ്യവും ഉണ്ടായിരിക്കണം. സ്റ്റാർബക്സിലെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലുള്ള വ്യക്തികളുമായി ഇവർക്ക് എപ്പോഴും ഇടപഴകേണ്ടി വരും. സ്റ്റാർബക്സ് സിഇഒ ബ്രയാൻ നിക്കോൾ ആഴ്ചയിൽ പല ദിവസങ്ങളിലും കലിഫോർണിയയിലെ വീട്ടിൽ നിന്ന് 1,000 മൈലിലധികം യാത്ര ചെയ്ത് സിയാറ്റിലിലെ സ്റ്റാർബക്സ് ആസ്ഥാനത്തേക്ക് എത്താറുണ്ട്.
ഈ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് കർശനമായ ഫ്ലൈയിംഗ് പശ്ചാത്തലം നിർബന്ധമാണ്. കോർപ്പറേറ്റ് ഫ്ലൈറ്റ് ഡിപ്പാർട്ട്മെൻ്റിൽ ക്യാപ്റ്റനായി 5 വർഷത്തിലധികം പ്രവർത്തിച്ചുള്ള പരിചയം അനിവാര്യമാണ്. കൂടാതെ 5,000 മണിക്കൂർ മൊത്തം ഫ്ലൈറ്റ് ടൈം ഉണ്ടായിരിക്കണം.
അപേക്ഷകർക്ക് എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒപ്പം ഫസ്റ്റ് ക്ലാസ് മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുവായ പാസ്പോർട്ട്, എഫ്സിസി റെസ്ട്രിക്റ്റഡ് റേഡിയോ ഓപ്പറേറ്റർ പെർമിറ്റ് എന്നിവയും പ്രധാന യോഗ്യതകളാണ്.
ഈ വിമാനത്തിലെ പ്രധാന യാത്രക്കാരിൽ ഒരാൾ സ്റ്റാർബക്സ് സിഇഒ ബ്രയാൻ നിക്കോൾ ആകാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും സഹായിക്കേണ്ടിവരും. അതിനാൽ ഈ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് മികച്ച പ്രൊഫഷണലിസവും ഉണ്ടായിരിക്കണം.
Story Highlights: സ്റ്റാർബക്സിൽ പ്രതിവർഷം 3.08 കോടി രൂപ വരെ ശമ്പളത്തിൽ പൈലറ്റ് ജോലിക്ക് അപേക്ഷിക്കാം.