‘ക്രെഡിറ്റ് സ്കോർ’: കന്നഡ നിർമാണ കമ്പനിയുടെ ആദ്യ മലയാള ചിത്രം ചിത്രീകരണം ആരംഭിച്ചു

നിവ ലേഖകൻ

Credit Score Malayalam film

കന്നഡയിലെ പ്രമുഖ ചലച്ചിത്ര നിർമാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ. എഫ്. ജി) ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രമാണ് ‘ക്രെഡിറ്റ് സ്കോർ’. ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. കെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എം. ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 17-ന് (ചിങ്ങം ഒന്ന്) തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീനാഥ് ഭാസിയുടെ മാതാവ് ശ്രീമതി ശശികലാ ഭാസി സ്വിച്ചോൺ കർമ്മവും പിതാവ് ശ്രീ ഭാസിരവീന്ദ്രൻ ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തികഞ്ഞ സാറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹൻ സീനുലാൽ, ചാന്ദ്നി എന്നിവരാണ്.

ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു. ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി, മാലപാർവ്വതി, സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു. ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരിൽ പ്രധാനികളാണ് അർജുൻ ടി. സത്യനാഥ് (സംഭാഷണം), പ്രദീപ് നായർ (ഛായാഗ്രഹണം), സോബിൻ കെ. സോമൻ (എഡിറ്റിംഗ്), ത്യാഗു തവനൂർ (കലാസംവിധാനം), പ്രദീപ് വിതുര (മേക്കപ്പ്), ബ്യൂസി ബേബി ജോൺ (കോസ്റ്റ്യൂം ഡിസൈൻ).

  വി.വി. രാജേഷിനെതിരായ പോസ്റ്ററുകൾ: ബിജെപി അന്വേഷിക്കും

ശരത് വിനായക് ക്രിയേറ്റീവ് ഹെഡ് ആയും, ശ്രീരാജ് രാജശേഖരൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, സാംജി ആന്റണി കോ-ഡയറക്ടറായും പ്രവർത്തിക്കുന്നു. ദീപു കരുണാകരൻ ലൈൻ പ്രൊഡ്യൂസറും, വിക്രംശങ്കർ കോ-പ്രൊഡ്യൂസറും, ഷാജി ഫ്രാൻസിസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. കുര്യൻ ജോസഫ് പ്രൊഡക്ഷൻ മാനേജറായും, വിജയ് ജി. എസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, മുരുകൻ എസ്.

പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.

Story Highlights: Credit Score, a Malayalam film by Kannada’s Emotions Factory Group, begins shooting in Thiruvananthapuram

Related Posts
കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Police stabbing Thiruvananthapuram

തിരുവനന്തപുരം കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. Read more

  രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ
ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വാദങ്ങൾ കുടുംബം തള്ളി
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യുവാവ്. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

Leave a Comment