കോഴിക്കോട് ഐ.ടി.ഐയിൽ നടന്ന സ്പെക്ട്രം ജോബ് ഫെയറിൽ 188 പേർക്ക് ജോലി ലഭിച്ചു

Anjana

Updated on:

Spectrum Job Fair 2024 Kozhikode
കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ വ്യാവസായിക പരിശീലന വകൂപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 നടന്നു. 66 കമ്പനികളും 628 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്ത ഈ ജോബ് ഫെയറില്‍ 493 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും 188 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ദിവാകരന്‍ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി നിഖില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്റ്റർ പി വാസുദേവന്‍, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് അനില്‍ കുമാര്‍ എസ് വി എന്നിവർ സംബന്ധിച്ചു. ഐടിഐ പ്രിന്‍സിപ്പൽ എം. എ ബാലകൃഷ്ണന്‍, വനിത ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ ഷാജു.കെ.പി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ഈ ജോബ് ഫെയർ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായകമായി. Story Highlights: Spectrum Job Fair 2024 for ITI students held in Kozhikode, with 66 companies participating and 188 candidates securing jobs.

Leave a Comment