മലയാളികളുടെ സൂപ്പർതാരം ദുൽഖർ സൽമാന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ ഇന്നാണ്. ഈ അവസരത്തിൽ, മലയാള ചലച്ചിത്രരംഗത്തെ നിർമാതാവായ പ്രജീവ് സത്യവ്രതൻ താരത്തിന് വേണ്ടി ക്ഷേത്രത്തിൽ ആയുരാരോഗ്യ പൂജയും 501 പേർക്ക് സദ്യയും വഴിപാടായി നടത്തിയിരിക്കുകയാണ്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് ഈ വഴിപാടുകൾ നടത്തിയത്.
പ്രജീവ് സത്യവ്രതൻ പുതിയതായി നിർമ്മിച്ച ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയിൽ ദുൽഖറിന്റെ ‘കുറുപ്പ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും, ദുൽഖർ സൽമാനെ കുറിച്ചുള്ള ഒരു ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ വിജയത്തിനും ദുൽഖർ സൽമാന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണ് ഈ വഴിപാടുകൾ നടത്തിയത്.
കേരളത്തിലും മിഡിൽ ഈസ്റ്റിലും ബിസിനസ് സംരംഭങ്ങൾ ഉള്ള പ്രജീവ് സത്യവ്രതൻ ‘ഫൈനൽസ്’, ‘രണ്ട്’ എന്നീ സിനിമകളുടെയും നിർമ്മാതാവാണ്. ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഈ വഴിപാടുകൾ താരത്തോടുള്ള ആരാധകരുടെ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണ്.