വയനാട്ടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്: ആരോഗ്യമന്ത്രി

നിവ ലേഖകൻ

Sickle Cell Onam kit Wayanad

വയനാട്ടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഈ രോഗികൾക്ക് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ നൽകുന്ന ന്യൂട്രീഷൻ കിറ്റിന് പുറമേയാണ് ഈ ഓണക്കിറ്റ് നൽകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിക്കിൾസെൽ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പിലാക്കി വരുന്നു.

ആശാധാരയ്ക്ക് പ്രധാന സർക്കാർ ആശുപത്രികളിൽ പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും അർപ്പണബോധമുള്ള സ്റ്റാഫ് നഴ്സുമാരുടേയും സേവനം ലഭ്യമാക്കി. മാനന്തവാടി ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജമാക്കി. രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.

2023-24 സാമ്പത്തിക വർഷത്തിൽ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി 1,20,000 അരിവാൾ രോഗ പരിശോധനകൾ നടത്തുകയും അതിൽ നിന്നും കണ്ടെത്തിയ 58 പുതിയ രോഗികൾക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2. 5 കിലോഗ്രാം പയറുവർഗങ്ങൾ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികൾക്കും നൽകി വരുന്നു.

വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയിൽ നടന്നു കൊണ്ടിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Kerala Health Minister announces special Onam kit for Sickle Cell patients in Wayanad

Related Posts
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി
food kits seized

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം Read more

സ്ത്രീകൾക്കായി മിത്ര 181 ഹെൽപ്പ് ലൈൻ: മന്ത്രി വീണാ ജോർജ്ജ് പ്രോത്സാഹിപ്പിക്കുന്നു
Mithra 181 Helpline

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മിത്ര 181 ഹെൽപ്പ് ലൈനിന്റെ പ്രാധാന്യം Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രി വീണ ജോർജ്
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകിയ പീഡന പരാതിയിൽ മന്ത്രി വീണ ജോർജ് പിന്തുണ Read more

വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Wayanad forest case

വയനാട്ടിലെ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വന്യജീവികൾ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

വയനാട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
attempt to murder

വയനാട് ബത്തേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ബത്തേരി പൊലീസ് Read more

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ കേസിൽ പ്രതി പിടിയിൽ
Wayanad tribal attack

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ രാജുവിനെ പോലീസ് പിടികൂടി. Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
tribal women hacked

വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ Read more

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
Wayanad candidate

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്ക് പരിഗണന Read more

Leave a Comment