സൈനിക വിമാന നിർമാണത്തിന് പുതിയ അധ്യായം; വഡോദരയിൽ എയർബസ് സി 295 പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

Anjana

Airbus C295 aircraft plant Vadodara

സൈനികവിമാനങ്ങൾ നിർമിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സ്വകാര്യ സംരംഭമായ എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഗുജറാത്തിലെ വഡോദരയിൽ ഉദ്ഘാടനം ചെയ്‌തു. സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് പ്ലാൻ്റ് ഉദ്ഘാടനം നിർവഹിച്ചത്. ഭാര്യ ബെഗോനാ ഗോമസിനൊപ്പം ഇന്ത്യയിലെത്തിയ സാഞ്ചസിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം കൂടിയാണിത്.

ടാറ്റ അഡ്‍വാൻസ് സിസ്റ്റംസ് ലിമിറ്റഡും (ടി.എ.എസ്.എൽ.) യൂറോപ്യൻ വിമാനനിർമാണക്കമ്പനിയായ എയർബസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ മുതൽ പരിപാലനം വരെയുള്ള എല്ലാ ഘട്ടങ്ങളും ഇവിടെ തന്നെയാണ് നടക്കുന്നത്. സി-295 പദ്ധതി പ്രകാരം 56 വിമാനങ്ങളാണ് വികസിപ്പിക്കേണ്ടത്. ഇതിൽ 16 എണ്ണം സ്‌പെയിനിൽ നിന്ന് എയർബസ് നേരിട്ട് എത്തിക്കുമ്പോൾ, ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സാഞ്ചസ് 2.5 കിലോമീറ്റർ നീളമുള്ള റോഡ്ഷോയിൽ പങ്കെടുത്തു. തുടർന്ന് ഇരുനേതാക്കളും ചരിത്രപ്രസിദ്ധമായ ലക്ഷ്‌മി വിലാസ് കൊട്ടാരം സന്ദർശിക്കുകയും അവിടെ വച്ച് ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു. ചൊവ്വാഴ്‌ച മുംബൈ സന്ദർശിക്കുന്ന സാഞ്ചസ് ബുധനാഴ്‌ച സ്പെ‌യിനിലേക്ക് മടങ്ങും.

Story Highlights: Spanish PM Pedro Sánchez inaugurates India’s first private military aircraft manufacturing plant in Vadodara, Gujarat

Leave a Comment