സ്പെയിനിലെ മിന്നൽ പ്രളയത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞത്

Anjana

Updated on:

Spain flash floods
സ്പെയിനിലെ വലൻസിയ നഗരത്തിൽ കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. സുനാമിക്ക് ശേഷം കണ്ട ഏറ്റവും വലിയ ദുരന്തത്തെയാണ് സ്പെയിൻ ഇപ്പോൾ നേരിടുന്നത്. പൊലീസും സൈന്യവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. എന്നാൽ എത്ര പേരെ കാണാതായെന്നോ, എത്ര പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം അധികൃതരുടെ പക്കലില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രാദേശിക ഭരണകൂടങ്ങളും കൂട്ടായ്മകളും റെഡ് ക്രോസും രംഗത്തുണ്ട്. ദുരന്തബാധിതർക്ക് അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്. സ്പെയിനിൽ മെഡിറ്ററേനിയൻ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്. രണ്ട് വർഷത്തോളം മഴ കിട്ടാതെ കൊടും വരൾച്ചയെ നേരിട്ട രാജ്യത്ത് പെട്ടെന്ന് മഴ പെയ്തപ്പോൾ ഭൂമിക്ക് വെള്ളം വേഗത്തിൽ വലിച്ചെടുക്കാനായില്ലെന്നും വിദഗ്ദ്ധർ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
  ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ക്ഷയം; ഉപഗ്രഹങ്ങൾക്കും ബഹിരാകാശ നിലയത്തിനും ഭീഷണി
Story Highlights: Over 200 killed in flash floods caused by severe storms in Spain’s Valencia region
Related Posts
2025-ൽ സൗരചക്രം 25 തീവ്രമാകും; ഭൂമിയിൽ വ്യാപക പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നു
Solar Cycle 25

2025-ൽ സൗരചക്രം 25 പാരമ്യത്തിലെത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഇത് ഭൂമിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ, Read more

2034 ലോകകപ്പ് സൗദി അറേബ്യയിൽ; 2030-ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ സംയുക്ത ആതിഥേയർ
FIFA World Cup hosts

2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും. 2030-ലെ ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ, Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരണം; നിരവധി പേർക്ക് പരിക്ക്
ദുരന്തങ്ങളെ അതിജീവിച്ച് ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു
Wayanad landslide survivor government job

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യു വകുപ്പിൽ Read more

സ്മാർട്ട്ഫോൺ ബോക്സുകളിൽ മുന്നറിയിപ്പ്; പുതിയ നീക്കവുമായി സ്പെയിൻ
smartphone addiction warning labels

സ്മാർട്ട്ഫോൺ അഡിക്ഷൻ നിയന്ത്രിക്കാൻ സ്പെയിൻ പുതിയ നടപടികൾ സ്വീകരിക്കുന്നു. സ്മാർട്ട്ഫോൺ ബോക്സുകളിൽ മുന്നറിയിപ്പ് Read more

കേരളത്തിലെ ആദ്യ ജലമരം: പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ചുവടുവയ്പ്
Kerala water tree

കേരളത്തിലെ ആദ്യ ജലമരം എറണാകുളം ഫിഷറീസ് സർവകലാശാലയിൽ സ്ഥാപിച്ചു. ആഗോള താപനത്തെ നേരിടാനുള്ള Read more

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി
Wayanad landslide victim government job

വയനാട് ഉരുൾപൊട്ടലിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം Read more

  കെസ്ലർ സിൻഡ്രോം യാഥാർഥ്യമാകുന്നു: കെനിയൻ ഗ്രാമത്തിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചു
ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ ചരിവ്; കാരണം ഭൂഗർഭജല ചൂഷണം
Earth axis tilt groundwater extraction

സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് 80 സെന്റിമീറ്റര്‍ ചരിവ് Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തം: കേരളത്തിന് അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രം
Kerala disaster aid

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി. Read more

കാലാവസ്ഥാ വ്യതിയാനം: അന്‍റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്
Antarctica melting climate change

കാലാവസ്ഥാ വ്യതിയാനം മൂലം അന്‍റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 30 Read more

ഭൂമിയുടെ കാന്തിക ഉത്തരധ്രുവം വേഗത്തിൽ നീങ്ങുന്നു; ആഗോള നാവിഗേഷൻ സംവിധാനങ്ങൾക്ക് ഭീഷണി
Earth magnetic north pole drift

ഭൂമിയുടെ കാന്തിക ഉത്തരധ്രുവം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് വേഗത്തിൽ നീങ്ងുന്നു. ഈ സ്ഥാനചലനം Read more

Leave a Comment