ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം: സ്പേസ് എക്സിന്റെ ചരിത്ര നേട്ടം

നിവ ലേഖകൻ

Updated on:

SpaceX private spacewalk

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം യാഥാർഥ്യമായി. ഇലോണ് മസ്കിന്റെ സ്പേസ് എക്സ് ഫാല്ക്കണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗണ് പേടകത്തില് നിന്ന് ഷിഫ്റ്റ് 4 പേമെൻ്റ്സ് സ്ഥാപകനും അമേരിക്കയിലെ ശതകോടീശ്വര വ്യവസായിയുമായ ജാരെഡ് ഐസക്മാന് (41) ബഹിരാകാശത്തെ തൊട്ടു. ഇന്നലെ രാവിലെ 6.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

52 നാണ് ജാരെഡ് ആദ്യമായി ബഹിരാകാശത്ത് ചുവട് വെച്ചത്. പിന്നാലെ സ്പേസ് എക്സിലെ എന്ജിനീയര് സാറാ ഗിലിസും (30) ബഹിരാകാശത്തെ തൊട്ടു. മണിക്കൂറുകള് നീണ്ട തയാറെടുപ്പുകള്ക്കും പരിശോധനകള്ക്കും ഒടുവിലാണ് ഈ നേട്ടം കൈവരിച്ചത്.

സ്പേസ് എക്സ് രണ്ടര വര്ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകള് ധരിച്ചാണ് സഞ്ചാരികള് ബഹിരാകാശത്ത് നടന്നത്. പരമാവധി 30 മിനിറ്റാണ് നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാം കൂടി ചേരുമ്പോള് ഒരു മണിക്കൂര് 46 മിനിറ്റ് വരും ദൌത്യം നീണ്ടു. ഈ മാസം 10ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നായിരുന്നു പൊളാരിസിൻ്റെ വിക്ഷേപണം.

  10000-ൽ താഴെ വിലയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G: ആകർഷകമായ ഫീച്ചറുകൾ

ചൊവ്വാഴ്ച പുലര്ച്ചെ മുതല് ഭൂമിയെ ചുറ്റുന്ന പേടകത്തില് കേരളത്തിൻ്റെ മരുമകൾ അന്ന മേനോന് ഉള്പ്പെടെ ആകെ 4 യാത്രികരാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്നായി ഈ സ്വകാര്യ ബഹിരാകാശ നടത്തം മാറിയിരിക്കുന്നു.

Story Highlights: SpaceX achieves world’s first private spacewalk with Jared Isaacman and Sarah Gillis

Related Posts
ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി; ശുഭാംശു ശുക്ല നാളെ ഭൂമിയിലെത്തും
Axiom-4 mission

ആക്സിയം ഫോർ സംഘം 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി. നാളെ ഉച്ചകഴിഞ്ഞ് Read more

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു
SpaceX Starship

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പത്താമത് പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നും Read more

  വിൻഡോസ് 11: ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ എളുപ്പവഴി
യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും നാസയുടെയും സംയുക്ത സൗര ദൗത്യം; സൂര്യന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രം പുറത്ത്
solar observation mission

യൂറോപ്യൻ സ്പേസ് ഏജൻസിയും നാസയും സംയുക്തമായി നടത്തിയ സൗര നിരീക്ഷണ ദൗത്യം വഴി Read more

സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണവും പരാജയം; റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
SpaceX Starship launch

സ്പേസ് എക്സിൻ്റെ സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. സൂപ്പർ ഹെവി Read more

നാസയുടെ ബജറ്റ് വെട്ടിക്കുറച്ച് ട്രംപ്
NASA budget cuts

നാസയുടെ ബജറ്റ് 2480 കോടി ഡോളറിൽ നിന്ന് 1880 കോടി ഡോളറായി കുറച്ചു. Read more

സൗരയൂഥത്തിന് പുറത്ത് ഭൂമിയോട് സാദൃശ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി

ബർണാഡ് എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന നാല് ഭൂമി സമാന ഗ്രഹങ്ങളെ കണ്ടെത്തി. Read more

ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു
Hex20

തിരുവനന്തപുരം ടെക്നോപാർക്കിലെ ഹെക്സ് 20 എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്വന്തമായി നിർമ്മിച്ച ചെറു Read more

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8
സുനിതയും സംഘവും തിരിച്ചെത്തി; ഡോൾഫിനുകളുടെ സ്വാഗതം
Sunita Williams

ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തി. Read more

ക്രൂ-9 വിജയം: ഇലോൺ മസ്കിൽ നിന്ന് അഭിനന്ദന പ്രവാഹം
SpaceX Crew-9

സ്പേസ് എക്സിന്റെ ക്രൂ-9 ദൗത്യം വിജയകരമായി പൂർത്തിയാക്കി. സുനിത വില്യംസും സംഘവും ഭൂമിയിൽ Read more

ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസങ്ങൾക്ക് Read more

Leave a Comment