24-ആം വയസ്സിൽ ദക്ഷിണ കൊറിയൻ നടി കിം സെ റോൺ അന്തരിച്ചു. സോളിലെ സ്വവസതിയിൽ ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിം സെ റോണിന്റെ സുഹൃത്താണ് പോലീസിൽ വിവരമറിയിച്ചത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക നിഗമനപ്രകാരം മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഒമ്പതാം വയസ്സിൽ ബാലതാരമായാണ് കിം സെ റോൺ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2009-ൽ പുറത്തിറങ്ങിയ ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ‘ദി മാൻ ഫ്രം നോവെയർ’, ‘എ ഗേൾ അറ്റ് മൈ ഡോർ’ തുടങ്ങിയ സിനിമകളിലൂടെയാണ് കിം സെ റോൺ ശ്രദ്ധേയയായത്.
ടെലിവിഷൻ പരമ്പരകളിലും കിം സെ റോൺ സജീവമായിരുന്നു. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ ആകസ്മിക വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്. 2023-ൽ പുറത്തിറങ്ങിയ ‘ബ്ലഡ്ഹൗണ്ട്സ്’ എന്ന സീരീസിലാണ് അവസാനമായി അഭിനയിച്ചത്.
Story Highlights: South Korean actress Kim Sae-ron found dead at her home in Seoul.