ദക്ഷിണ കൊറിയയിലെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്തു. ഡിസംബർ മൂന്നിന് പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യൂനിനെ ഇംപീച്ച് ചെയ്തത്. ഈ നടപടിയെ എതിർത്ത ആറായിരത്തിലധികം അനുയായികൾ യൂനിന്റെ സോളിലെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. യൂനിന്റെ സുരക്ഷാ സർവീസിന്റെ ആക്ടിങ് മേധാവി കിം സങ് ഹൂനിനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
\n
പട്ടാള നിയമം പ്രഖ്യാപിക്കാൻ പ്രസിഡന്റിന് ഉപദേശം നൽകിയത് അന്നത്തെ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളിൽ നിന്നും രക്ഷിക്കുന്നതിനായാണ് പട്ടാളഭരണം ഏർപ്പെടുത്തിയതെന്ന് യൂൻ സുക് യോൾ അവകാശപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂനിന്റെ പീപ്പിൾസ് പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയായിരുന്നു ഈ നടപടി.
\n
ഈ മാസം ആദ്യം യൂനിനെ അറസ്റ്റ് ചെയ്യാൻ ആറു മണിക്കൂറോളം ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിജയിക്കാനായില്ല. പാർലമെന്റിലും തെരുവിലും വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പട്ടാള നിയമം പിൻവലിക്കാൻ യൂൻ നിർബന്ധിതനായി. തുടർന്ന് നിയമ മന്ത്രാലയം പ്രസിഡന്റിനെതിരെ അന്വേഷണം ആരംഭിച്ചു. നിലവിൽ ഭരണഘടനാ കോടതിയിൽ ഇംപീച്ച്മെന്റ് സംബന്ധിച്ച വാദം കേൾക്കുന്നതോടെയാണ് അറസ്റ്റ് നടന്നത്.
Story Highlights: Impeached South Korean President Yoon Suk-yeol arrested over the attempted implementation of martial law on December 3rd.