സൗദി അറേബ്യയിലെ അൽഖോബാറിൽ പ്രവർത്തിക്കുന്ന എഡ്യൂകൈറ്റ്സ് എന്ന വിദ്യാഭ്യാസ സ്ഥാപനം, ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ‘ഇന്ത്യയുടെ ആത്മാവ് / Soul of India’ എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിച്ചു. ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
മിദ്‌ലാജ് മിദു ബിൻ അബ്ബാസ് മുണ്ടക്കുളം ഒന്നാം സ്ഥാനം നേടി. അസദുൽ ഇലാഹ് ബിൻ അസീം ആലപ്പുഴയും മുഹമ്മദ് അസ്ഹർ ബിൻ അബ്ദുൽ മജീദ് താനാളൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായ അബ്ദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് വിധിനിർണയം നടത്തിയത്.
ഇന്ത്യയുടെ സംസ്കാരം, പൈതൃകം, ദേശീയത എന്നിവ പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ ഉതകുന്ന രീതിയിലുള്ള രചനകളാണ് ലഭ്യമായതെന്ന് ജൂറി വിലയിരുത്തി. നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനവും അനുമോദനപത്രവും, മറ്റെല്ലാ പങ്കെടുത്തവർക്കും പാർട്ടിസിപ്പന്റ്സ് സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
Story Highlights: Essay contest winners announced for ‘Soul of India’ competition organized by Educates in Al Khobar, Saudi Arabia, celebrating India’s 78th Independence Day.