ഡൽഹി: ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (ഡിടിയു) നടന്ന എഞ്ചിഫെസ്റ്റ് 2025 പരിപാടിയിൽ ഗായകൻ സോനു നിഗമിന് നേരെ കാണികൾ കുപ്പികളും കല്ലുകളും എറിഞ്ഞതിനെത്തുടർന്ന് പരിപാടി പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് സോനു നിഗം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
പരിപാടിയുടെ തുടക്കത്തിൽ കാണികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സോനു നിഗം പറഞ്ഞു. ഒരാൾ ഉപഹാരമായി എറിഞ്ഞുകൊടുത്ത ബണ്ണി ബാൻഡ് സോനു നിഗം തലയിൽ കെട്ടിയിരുന്നു. എന്നാൽ പിന്നീട് കാണികളുടെ പെരുമാറ്റം മാറുകയും വേദിയിലേക്ക് കുപ്പികളും കല്ലുകളും എറിയാൻ തുടങ്ങുകയും ചെയ്തു. കല്ലേറിൽ തന്റെ ടീമംഗത്തിന് പരിക്കേറ്റതായും ഗായകൻ വ്യക്തമാക്കി.
എല്ലാവർക്കും നല്ല സമയം ആസ്വദിക്കാൻ വേണ്ടിയാണ് താൻ വന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നും സോനു നിഗം കാണികളോട് പറഞ്ഞു. ആസ്വദിക്കരുതെന്ന് താൻ പറയുന്നില്ലെന്നും എന്നാൽ ഇത്തരം പ്രവൃത്തികൾ അരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപും ചില വേദികളിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സോനു നിഗം സൂചിപ്പിച്ചു.
Story Highlights: Singer Sonu Nigam was forced to stop his performance at Delhi Technological University after audience members threw bottles and stones at him.