ഏപ്രിൽ 25ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ശുക്രൻ, ശനി, ചന്ദ്രൻ എന്നിവ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അപൂർവ്വ ഗ്രഹ വിന്യാസം ആകാശത്ത് ദൃശ്യമാകും. ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് ഈ അപൂർവ്വ ആകാശക്കാഴ്ച കാണാൻ സാധിക്കും. ‘സ്മൈലി ഫെയ്സ്’ എന്നാണ് ഈ ഗ്രഹ വിന്യാസത്തിന് പേര് നൽകിയിരിക്കുന്നത്.
ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ്വ സംഭവം. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് ശുക്രനും ശനിയും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയുന്നതാണ് ഈ ആകാശക്കാഴ്ച.
ലോകത്തെവിടെ നിന്നും ‘സ്മൈലി ഫെയ്സ്’ കാണാൻ സാധിക്കുമെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ എന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ 25ന് ഈ അപൂർവ്വ ഗ്രഹ വിന്യാസം ദൃശ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlights: A rare planetary alignment creating a ‘smiley face’ will be visible in the sky on April 25th, before sunrise.