സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്.

Anjana

reduction fuel prices
reduction fuel prices

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ച് രൂപ, 10 രൂപ എന്ന രീതിയില്‍ കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തും ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് നിലവിൽ ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയുമാണ് കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 91 രൂപ 59 പൈസയുമായി.തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 86 പൈസയും ഡീസലിന് 91 രൂപ 49 പൈസയുമാണ് പുതുക്കിയ നിരക്ക്.കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മറ്റു നഗരങ്ങളിലെ ഇന്ധനവില :

  • ഡൽഹി : ഡീസൽ – 86.67 ,പെട്രോൾ -103.97
  • മുംബൈ:  ഡീസൽ- 94.14, പെട്രോൾ- 109.98
  • ബെംഗളൂരു : ഡീസൽ- 92.03, പെട്രോൾ -107.64
  • ചെന്നൈ:  ഡീസൽ- 91.43, പെട്രോൾ- 101.40
  • ഡെറാഡൂൺ: ഡീസൽ- 87.56, പെട്രോൾ- 99.41
  • പനജി:  ഡീസൽ- 87.27, പെട്രോൾ- 96.38
  • ഷിംല: ഡീസൽ -86.21, പെട്രോൾ- 101.67
  • ഗുവാഹത്തി : ഡീസൽ -86.40, പെട്രോൾ -99.92
  • ഇംഫാൽ : ഡീസൽ -87.52, പെട്രോൾ- 105.27
  • ഗാന്ധിനഗർ : ഡീസൽ -89.33, പെട്രോൾ- 99.36

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ മാറ്റം ഉണ്ടായത്. ഇന്ധനോത്പാദനം വര്‍ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ അറിയിച്ചതിനാൽ ഇന്ധന വില കൂടാനും സാധ്യതയുണ്ട്.

Story highlight : Slight reduction in fuel prices in the state.