കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം; പാര്‍ട്ടി നടപടി ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ്

Anjana

SKSSF KM Shaji controversy

കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം രംഗത്തെത്തി. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്ത മുശാവറ അംഗങ്ങളെ നീചമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഷാജി ഇല്ലാതാക്കുന്നുവെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി. എസ്‌കെഎസ്എസ്എഫിന്റെ ആദര്‍ശ സമ്മേളനങ്ങള്‍ക്ക് മറുപടി പറയാന്‍ ലീഗ്, ഷാജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖലീഫമാരെയും സമസ്ത നേതാക്കളെയും വിമര്‍ശിച്ചാല്‍ ഷാജിക്ക് പണ്ഡിതര്‍ കൃത്യമായ മറുപടി നല്‍കുമെന്നും അഷ്‌റഫ് മുന്നറിയിപ്പ് നല്‍കി. സി ഐ സി വിഷയത്തില്‍ സമസ്താവിരുദ്ധ പ്രചാരണങ്ങളാണ് ഷാജി നടത്തുന്നതെന്നും ഇത് ലീഗ് നേതൃത്വം ഗൗരവത്തില്‍ കാണണമെന്നും അദ്ദേഹം കുറിച്ചു. സമസ്തയുടെയും എസ്‌കെഎസ്എസ്എഫിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശ പ്രഭാഷണങ്ങള്‍ക്ക് ഓരോ സമയത്തും മറുപടി പറയാന്‍ ഷാജിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അഷ്‌റഫ് ആവശ്യപ്പെട്ടു.

Story Highlights: SKSSF criticizes KM Shaji for insulting religious scholars, demands party action

Leave a Comment