സമസ്തയുടെ കാര്യത്തിൽ അഭിപ്രായം പറയരുത്: കെ.എം ഷാജിക്കെതിരെ എസ്കെഎസ്എസ്എഫ്

Anjana

SKSSF KM Shaji Samastha controversy

സമസ്തയുടെ കാര്യത്തിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി അഭിപ്രായം പറയരുതെന്ന് എസ്കെഎസ്എസ്എഫ് വ്യക്തമാക്കി. സമസ്തയുടെ പ്രശ്നങ്ങൾ സമസ്തക്കകത്തുള്ളവർ തന്നെ പരിഹരിക്കുമെന്നും അനാവശ്യ ഇടപെടൽ പ്രശ്നം രൂക്ഷമാക്കുമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപി അഷ്റഫ് പറഞ്ഞു. സമസ്തയെ ആശയം കൊണ്ട് എതിരിടാൻ കഴിയാത്തവർ ഘടനാപരമായി തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം ഷാജി ആരോപണത്തിന് മറുപടി പറയാൻ വന്നവരെ സിപിഐഎം സ്ലീപ്പിങ് സെല്ലാക്കി മാറ്റിയതായി ഒപി അഷ്റഫ് ആരോപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിൽ ദുഃഖിക്കുന്നുവെന്ന് പറഞ്ഞ ഷാജി, ഖുറാഫാത്ത് കുറക്കാൻ മുജാഹിദുകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പറഞ്ഞിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവരാണ് മുജാഹിദുകളെന്നും സമസ്ത നേതാക്കളെ അവഹേളിച്ചവർക്കെതിരെ ലീഗ് നടപടിയെടുത്തില്ലെന്നും അഷ്റഫ് കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, സമസ്തയ്ക്കുള്ളിലെ സ്ലീപ്പിങ് സെല്‍ പ്രതികരിച്ചു തുടങ്ങിയെന്നാണ് കെ.എം ഷാജി പ്രതികരിച്ചത്. ഹമീദ് ഫൈസി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്നും അദ്ദേഹം ആരോപിച്ചു. എസ്.വൈ.എസിന്റെ പേരില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ആധികാരികത ചോദ്യം ചെയ്ത ഷാജി, കേരളത്തിലെ ഏത് സമുദായ സംഘടനകളിലും പിളര്‍പ്പ് വന്നാല്‍ തനിക്ക് വ്യക്തിപരമായ വേദനയുണ്ടാകുമെന്നും പറഞ്ഞു. സമസ്തയെ മറയാക്കി ലീഗിനെ ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: SKSSF criticizes Muslim League leader KM Shaji for commenting on Samastha affairs

Leave a Comment