സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് എസ്‌യുവി കൈലാക് നവംബർ 6ന് അവതരിപ്പിക്കും

Anjana

Skoda Kylaq sub-compact SUV

സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയായ കൈലാകിന്റെ അവതരണ തീയതി പ്രഖ്യാപിച്ചു. 2024 നവംബർ ആറിനാണ് വാഹനം പ്രദർശിപ്പിക്കുക. മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നതെന്നും 2025 ജനുവരിയിൽ വിപണിയിൽ വിൽപനക്കെത്തിക്കാനാണ് നീക്കമെന്നും അറിയിച്ചു. നിർമ്മാണ നിലവാരത്തിൽ യാതൊരു കുറവും വരുത്തില്ലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഡയറക്ടർ പെറ്റർ ജനീബ പറഞ്ഞു.

ഫോക്‌സ്‌വാഗൺ-സ്‌കോഡ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത MBQ A0 IN പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി എത്തുന്നത്. സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകൾ, മുൻവശത്ത് ബോൾഡർ ഗ്രിൽ എന്നിവയെല്ലാമായി ഈ എസ്‌യുവി വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മഹീന്ദ്ര XUV 3XO മോഡലുമായി മാറ്റുരയ്ക്കുന്നതിന് കൈലാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പനോരമിക് സൺറൂഫും സ്കോഡ ഉൾപ്പെടുത്തിയേക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  ഫോക്‌സ്‌വാഗൺ ഗോൾഫ് ജി.ടി.ഐ: 2025-ൽ ഇന്ത്യൻ വിപണിയിലേക്ക്

സ്‌കോഡ കൈലാക് എസ്‌യുവിക്ക് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ നൽകാനാണ് സാധ്യത. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ എത്തുന്ന വാഹനത്തിന്റെ ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിഞ്ഞേക്കും. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എസ്യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൈലാക് വിപണിയിലെത്തിക്കുക.

Story Highlights: Skoda to launch its first sub-compact SUV Kylaq on November 6, 2024, targeting popular SUV models in the Indian market

  എംജിയുടെ വേഗരാജാവ് സൈബർസ്റ്റാർ ഇന്ത്യൻ വിപണിയിലേക്ക്; പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന
Related Posts
ടാറ്റ പഞ്ച് എസ്‌യുവി ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള കാറായി; മാരുതി സുസുക്കിയെ പിന്തള്ളി
Tata Punch SUV

ടാറ്റ മോട്ടോഴ്സിന്റെ പഞ്ച് എസ്‌യുവി 2024-ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ Read more

കിയ സോണറ്റ് ഫെയ്സ് ലിഫ്റ്റ് മോഡൽ: 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു
Kia Sonet Facelift Sales

കിയ സോണറ്റിന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. Read more

സ്കോഡയുടെ ഇലക്ട്രിക് എസ്‌യുവി എൻയാക്ക് 2025-ൽ ഇന്ത്യയിലേക്ക്
Skoda Enyaq EV India Launch

സ്കോഡയുടെ ഇലക്ട്രിക് എസ്‌യുവി എൻയാക്ക് 2025-ൽ ഇന്ത്യയിൽ അവതരിപ്പിക്കും. 500 കിലോമീറ്ററിലധികം റേഞ്ചും Read more

  കിയ സോണറ്റ് ഫെയ്സ് ലിഫ്റ്റ് മോഡൽ: 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു
സ്‌കോഡയുടെ പുതിയ സബ് കോംപാക്ട് എസ്‌യുവി കൈലാക് ഇന്ത്യയിൽ അവതരിപ്പിച്ചു
Skoda Kylaq SUV India launch

സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് എസ്‌യുവിയായ കൈലാക് 7.89 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ Read more

ടാറ്റ പഞ്ച് കാമോ എഡിഷൻ: പുതിയ നിറത്തിലും സവിശേഷതകളുമായി വിപണിയിൽ
Tata Punch Camo Edition

ടാറ്റ മോട്ടോർസ് പഞ്ചിന്റെ കാമോ എഡിഷൻ വീണ്ടും അവതരിപ്പിച്ചു. സീവീട് ഗ്രീൻ നിറത്തിലുള്ള Read more

ഹ്യുണ്ടേയ് അൽകസാർ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Hyundai Alcazar new version

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അവരുടെ അൽകസാർ എസ്‌യുവിയുടെ പുതിയ പതിപ്പ് ഇന്ത്യൻ Read more

Leave a Comment