വയനാട്◾: എസ്.കെ.എന് 40 കേരള യാത്രയുടെ ഭാഗമായി പ്രശസ്ത മാധ്യമ പ്രവര്ത്തകനായ ആര് ശ്രീകണ്ഠന് നായര് വയനാട്ടില്. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് ശ്രീകണ്ഠന് നായര് വയനാട്ടിലെത്തിയത്. പുല്പ്പള്ളിയില് നിന്നാരംഭിച്ച യാത്ര സുല്ത്താന്ബത്തേരി, മീനങ്ങാടി, മുട്ടില്, കല്പ്പറ്റ എന്നിവിടങ്ങളിലേക്ക് വ്യാപിക്കും.
പുല്പ്പള്ളി സീതാലവകുശ ക്ഷേത്ര മൈതാനിയില് നിന്നാണ് യാത്രയുടെ തുടക്കം. രാവിലെ പതിനൊന്നരയോടെ ബാവലിയിലെത്തുന്ന യാത്രാസംഘം ഉച്ചയ്ക്ക് മാനന്തവാടി ഗാന്ധി പാര്ക്കിലും വൈകിട്ട് ഏഴ് മണിക്ക് പഴശ്ശി പാര്ക്കിലും പൊതുപരിപാടികളില് പങ്കെടുക്കും. ഈ വേദികളില് ആര് ശ്രീകണ്ഠന് നായര് പ്രസംഗിക്കും.
വിഷുദിനത്തില് സുല്ത്താന്ബത്തേരി ഗണപതിവട്ടം ക്ഷേത്ര പരിസരത്ത് നിന്നാണ് യാത്ര പുനരാരംഭിക്കുക. തുടര്ന്ന് ബത്തേരി സെന്റ് മേരിസ് കോളജിലെ ഹാപ്പിനസ് ഫെസ്റ്റിലും ശ്രീകണ്ഠന് നായര് പങ്കെടുക്കും.
മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില് 11.30ന് നടക്കുന്ന കുടുംബശ്രീ ലഹരി വിരുദ്ധ ക്യാമ്പയിനിലും ശ്രീകണ്ഠന് നായര് പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് മുട്ടില് ഡബ്ല്യു.എം.ഒ യത്തീംഖാന സന്ദര്ശനവും ഉള്പ്പെടുത്തിയിട്ടുണ്ട്.
കല്പ്പറ്റ വയനാട് ഫസ്റ്റ് എക്സ്പോ വേദിയില് ഉച്ചക്ക് മൂന്ന് മണിക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ വയനാട് പര്യടനത്തില് വിവിധ മേഖലകളിലെ പ്രമുഖരുമായി ശ്രീകണ്ഠന് നായര് സംവദിക്കും.
Story Highlights: R Sreekandan Nair’s SKN 40 Kerala Yatra reached Wayanad for a two-day tour, covering Pulpalli, Sulthan Bathery, Meenangadi, Muttil, and Kalpetta.