കോട്ടയം: എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ രണ്ടാം ദിന പര്യടനം ഇന്ന് കോട്ടയം ജില്ലയിൽ തുടരും. തിരുനക്കര മൈതാനിയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. ആർ ശ്രീകണ്ഠൻ നായരുടെ ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോടെയാകും പരിപാടികൾക്ക് തുടക്കം കുറിക്കുക. ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. വൈക്കത്തു നിന്ന് ആരംഭിച്ച ആദ്യദിന പര്യടനം ചങ്ങനാശ്ശേരിയിൽ സമാപിച്ചു. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വൈക്കം ബോട്ട് ജെട്ടി, ചീപ്പുങ്കൽ, കടുത്തുരുത്തി, ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും യാത്ര എത്തിച്ചേർന്നു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. യാത്രയുടെ ആദ്യ ദിവസം നിരവധി പേരാണ് പങ്കെടുത്തത്. Story Highlights: The SKN 40 Kerala Yatra continues its second day tour in Kottayam district, starting from Tirunakkara Maidan.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here