ഇടുക്കി ജില്ലയിലെ പര്യടനം വിജയകരമായി പൂർത്തിയാക്കി SKN-40 കേരളാ യാത്ര. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ തൊടുപുഴയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ യാത്രയിൽ പങ്കുചേർന്നു. എറണാകുളം ജില്ലയിലെ പര്യടനം നാളെ ആരംഭിക്കും.
തൊടുപുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ യാത്ര പുരോഗമിച്ചു. ന്യൂമാൻ കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും യാത്രയെ സ്വീകരിച്ചു. ആംബുലൻസ് തൊഴിലാളികളുടെ സംഘടന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അൽ അസർ കോളേജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിലും വിദ്യാർത്ഥികൾ യാത്രയെ വരവേറ്റു.
ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു കൊണ്ടായിരുന്നു SKN-40 കേരളാ യാത്രയുടെ പര്യടനം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എറണാകുളം ജില്ലാ പര്യടനത്തിന് നാളെ തുടക്കമാകും. മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നിന്നാണ് എറണാകുളം ജില്ലയിലെ പര്യടനം ആരംഭിക്കുക.
Story Highlights: The SKN-40 Kerala Yatra concluded its Idukki district tour and will begin its Ernakulam district tour tomorrow.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ