മുനമ്പം ഭൂമി തർക്കം: വഖഫ് അവകാശവാദത്തെ പിന്തുണച്ച് സിറാജ്

നിവ ലേഖകൻ

Munambam land dispute

മുനമ്പത്തെ ഭൂമി തർക്കത്തിൽ വഖഫ് അവകാശവാദത്തെ പിന്തുണച്ച് സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് രംഗത്തെത്തി. വഖഫ് ഭൂമി വിൽപ്പന നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്നും മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗം വിമർശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം ചർച്ചയാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അത് തിരിച്ചു പിടിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പണം കൊടുത്തു സ്ഥലം വാങ്ങിയവർ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഭൂമി വിൽപ്പനയിൽ നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഫാറൂഖ് കോളേജിന്റെ കൈയിൽ നിന്നുമായിരുന്നു മുനമ്പം സ്വദേശികൾ ഭൂമി വാങ്ങിയത്. മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി പ്രതിഷേധക്കാർക്ക് അനുകൂലമായ നിലപാടുകൾ വന്നിരുന്നെങ്കിലും, ഈ തീരുമാനത്തിന് പിന്നിൽ സത്യം പുറത്തുവരും എന്ന ഭയമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

റഷീദലി തങ്ങൾ വഖഫ് ബോർഡ് ചെയർമാൻ ആയിരുന്ന സമയത്താണ് മുനമ്പത്ത് വഖഫ് അവകാശവാദം ഉയർന്നു വന്നതെന്ന് ഭരണപക്ഷവും വിഎസ് ഭരണകാലത്താണ് വഖഫ് അവകാശവാദത്തിന് നിർദ്ദേശം ഉണ്ടായതെന്നു പ്രതിപക്ഷവും പരസ്പരം പഴിചാരി. കേന്ദ്ര മന്ത്രിമാരെ വരെ കളത്തിലിറക്കി രാഷ്ട്രീയമായി പ്രശ്നത്തെ സമീപിക്കുന്ന സമീപനമായിരുന്നു ബിജെപി സ്വീകരിച്ചത്. ഭൂമി തർക്കത്തിൽ പെട്ട് കിടക്കുന്ന ഇരകളെ പുനരധിവസിപ്പിക്കണമെന്നും സിറാജിന്റെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. സമസ്തയുടെ നേതാവായിട്ടുള്ള ഉമ്മർ ഫൈസി മുക്കം തന്നെ കഴിഞ്ഞ ദിവസം വഖഫ്ന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

  വഖഫ് ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് ആഹ്ലാദ പ്രകടനം

Story Highlights: Siraj newspaper supports Waqf claim in Munambam land dispute, criticizes Muslim Coordination Committee

Related Posts
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

വഖഫ് നിയമ ഭേദഗതി: ആശങ്ക വേണ്ടെന്ന് സുരേഷ് ഗോപി
Waqf Amendment Bill

വഖഫ് ബോർഡിന് ഗുണകരമാകുന്ന തരത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളെ Read more

വഖഫ് ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് ആഹ്ലാദ പ്രകടനം
Waqf Amendment Bill

വഖഫ് ബിൽ രാജ്യസഭ പാസാക്കിയതിനെത്തുടർന്ന് മുനമ്പത്ത് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം. Read more

മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി
Waqf Board Resolution

വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം രാജ്യസഭയുടെ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് Read more

മുനമ്പം വിഷയത്തിൽ എംപിമാർ മൗനം: സമരസമിതി രംഗത്ത്
Wakf Amendment Bill

വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ മുനമ്പം വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ Read more

Leave a Comment