ബലാത്സംഗ കേസിൽ സിദ്ദിഖ് സുപ്രീംകോടതിയിൽ; അതിജീവിത തടസഹർജി നൽകി

Anjana

Siddique anticipatory bail Supreme Court

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രഞ്ജിത റോഹ്തകി ആണ് സിദ്ദിഖിനായി സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ കത്തു നൽകും. അതിജീവിത പരാതി നൽകാൻ വൈകിയതും സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യാപേക്ഷയിൽ പറയുന്നു.

മുൻകൂർ ജാമ്യാപേക്ഷക്കെതിരെ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാ​ഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനം എടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഇടക്കാല ഉത്തരവിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രിം കോടതിയിൽ ഹാജരാകും. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സർക്കാരും സുപ്രിം കോടതിയിൽ ഹർജി നൽകി. സംസ്ഥാനത്തിനു വേണ്ടി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

Story Highlights: Actor Siddique moves Supreme Court seeking anticipatory bail in rape case, survivor files caveat

Leave a Comment