ബലാത്സംഗ കേസ്: അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

Anjana

Siddique Supreme Court bail plea

താര സംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സിദ്ദിഖ് ഇക്കാര്യം വിശദീകരിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൈമാറിയിരുന്നു. ഇന്നലെ വൈകിട്ടാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതിജീവിത പരാതി നൽകാൻ വൈകിയതും, സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകും. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

Story Highlights: Actor Siddique claims in Supreme Court he is victim of dispute between AMMA and WCC in rape case

Leave a Comment